ക്രിസ്റ്റ്യാനോയില്ലാതെ ഇറങ്ങിയ പോർച്ചുഗല്ലിന് തോൽവി,സ്പെയിനിന് വിജയം!

ഇന്നലെ യുവേഫ നാഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ പോർച്ചുഗല്ലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സർലാന്റാണ് പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ഒന്നാമത്തെ മിനുട്ടിൽ തന്നെ സെഫെറൊവിച്ച് സ്വിറ്റ്സർലാന്റിന് വേണ്ടി വലകുലുക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ പിന്നീട് പോർച്ചുഗല്ലിന് സാധിച്ചില്ല.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്തത് ഒരർത്ഥത്തിൽ പോർച്ചുഗല്ലിന് തിരിച്ചടിയാവുകയായിരുന്നു. അദ്ദേഹത്തെ സ്‌ക്വാഡിൽ പോലും പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല.ടീം റോട്ടെഷന്റെ ഭാഗമായിരുന്നു ഇതെന്നാണ് പോർച്ചുഗൽ പരിശീലകൻ വിശദീകരിച്ചിരുന്നത്.

അതേസമയം മറ്റൊരു മത്സരത്തിൽ വമ്പൻമാരായ സ്പെയിൻ വിജയം നേടി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെയാണ് അവർ പരാജയപ്പെടുത്തിയത്.സോളർ,സറാബിയ എന്നിവരാണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്.അസെൻസിയോ,ഫെറൻ ടോറസ് എന്നിവരാണ് അസിസ്റ്റുകൾ കരസ്ഥമാക്കിയത്.

നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 8 പോയിന്റുള്ള സ്പെയിനാണ് ഒന്നാം സ്ഥാനത്തുള്ളത്.7 പോയിന്റുള്ള പോർച്ചുഗൽ രണ്ടാംസ്ഥാനത്താണ്.4 പോയിന്റുള്ള ചെക്ക് മൂന്നാം സ്ഥാനത്തും 3 പോയിന്റുള്ള സ്വിസ് നാലാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *