ക്രിസ്റ്റ്യാനോക്ക് സസ്പെൻഷൻ, ലക്‌സംബർഗിനെതിരെ കളിക്കാനാവില്ല!
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർച്ചുഗൽ വിജയിച്ചത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളാണ് പോർച്ചുഗലിനെ വിജയം സമ്മാനിച്ചത്.സിൽവയായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്.
ഈ മത്സരത്തിൽ സ്ലോവാക്യ ഗോൾകീപ്പറെ ഫൗൾ ചെയ്തതിനെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു.ഇതോടെ യൂറോ യോഗ്യത മത്സരങ്ങളിൽ നിന്നും ഒരു സസ്പെൻഷൻ റൊണാൾഡോക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിൽ ലക്‌സംബാർഗിനെയാണ് പോർച്ചുഗൽ നേരിടുക.ഈ മത്സരത്തിൽ കളിക്കാൻ റൊണാൾഡോക്ക് സസ്പെൻഷൻ മൂലം കഴിയില്ല.
🚨Official: Following today's Yellow, Cristiano will miss the next match against Luxembourg due to an accumulation of yellow cards pic.twitter.com/HADyHgqexZ
— CristianoXtra (@CristianoXtra_) September 8, 2023
അത് റൊണാൾഡോക്ക് തിരിച്ചടിയാണ്. എന്തെന്നാൽ ഈ ടീമിനെതിരെ 11 മത്സരങ്ങൾ കളിച്ച റൊണാൾഡോ 11 ഗോളുകൾ നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോയുടെ ഇഷ്ടപ്പെട്ട എതിരാളികളിൽ ഒന്നായ ലക്‌സംബർഗിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനാവില്ല.അദ്ദേഹത്തിന്റെ അഭാവത്തിലും തകർപ്പൻ വിജയം പോർച്ചുഗൽ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആകെ കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച പോർച്ചുഗൽ ഒന്നാം സ്ഥാനത്താണ്.