ക്രിസ്റ്റ്യാനോക്ക് വേണ്ടത് വെറും ഗോളുകൾ, മെസ്സി അങ്ങനെയല്ല:ഹസാർഡിനെ പിന്തുണച്ച് റൂണി

ബെൽജിയൻ ഇതിഹാസമായ ഈഡൻ ഹസാർഡ് ഈയിടെ ഒരല്പം ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരം താനാണ് എന്നാണ് ഹസാർഡ് പറഞ്ഞിരുന്നത്.ക്രിസ്റ്റ്യാനോ കേവലം ഒരു സ്ട്രൈക്കർ മാത്രമാണെന്നും അദ്ദേഹത്തെക്കാൾ കൂടുതൽ മികവോടുകൂടി കളിച്ചിരുന്നത് താനാണ് എന്നുമായിരുന്നു ഹസാർഡ് അവകാശപ്പെട്ടിരുന്നത്. ഏറ്റവും മികച്ച താരമായി കൊണ്ട് അദ്ദേഹം മെസ്സിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഏതായാലും ഹസാർഡ് നടത്തിയ മെസ്സി,ക്രിസ്റ്റ്യാനോ താരതമ്യത്തിൽ യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് യുണൈറ്റഡ് ഇതിഹാസമായ റൂണി രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ കേവലം ഗോളുകൾ മാത്രം ലക്ഷ്യം വെക്കുന്ന ഒരു താരമാണെന്നും എന്നാൽ ലയണൽ മെസ്സി അങ്ങനെയല്ല എന്നുമാണ് റൂണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൈൻഡ് സെറ്റ് ഗോളുകൾ മാത്രമാണ്.അദ്ദേഹത്തിന് അതുമാത്രമാണ് വേണ്ടത്.മറ്റൊന്നും തന്നെ അദ്ദേഹം കാര്യമാക്കില്ല.എന്നാൽ മെസ്സി അങ്ങനെയല്ല,മെസ്സി കൂടുതൽ കളിക്കുന്ന ഒരു താരമാണ്.ഹസാർഡ് പറഞ്ഞ അക്കാര്യത്തോട് യോജിക്കേണ്ടിവരും. ഞാനും കൂടുതൽ കളിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു താരമാണ്.ഞാൻ സെൽഫിഷ് ആയിരുന്നുവെങ്കിൽ എനിക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു.പക്ഷേ കൂടുതൽ കളിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്.ഫുട്ബോൾ കൂടുതൽ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചു, അത് തന്നെയാണ് ഹസാർഡ് അർത്ഥമാക്കിയിട്ടുള്ളതും “ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെച്ച് കൊണ്ട് ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് വെയ്ൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പക്ഷേ റൊണാൾഡോയെകാൾ മികച്ച താരമായി കൊണ്ട് റൂണി പരിഗണിക്കുന്നത് മെസ്സിയെയാണ്.ഈയിടെ ബിർമിങ്ഹാം സിറ്റിയെ റൂണി പരിശീലിപ്പിച്ചിരുന്നുവെങ്കിലും മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *