ക്രിസ്റ്റ്യാനോക്കെതിരെ വേൾഡ് കപ്പിൽ കളിക്കാനായാൽ പിന്നെ കളി നിർത്താം : ഗ്യാസി

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലാണ് ഉൾപ്പെട്ടിട്ടുള്ളത്.ഉറുഗ്വ,സൗത്ത് കൊറിയ,ഘാന എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗല്ലിന്റെ എതിരാളികൾ.

ഏതായാലും വേൾഡ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിക്കാൻ സാധിച്ചാൽ അത് സ്വപ്നതുല്യമായിരിക്കുമെന്നാണ് ഘാന താരമായ ഗ്യാസി ഇപ്പോൾ തുറന്നു പറഞ്ഞിട്ടുള്ളത്. അങ്ങനെ സംഭവിച്ചാൽ തനിക്ക് കളി നിർത്താമെന്നും സന്തോഷത്തോടെ വിരമിക്കാമെന്നും ഗ്യാസി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഘാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അതൊരു മനോഹരമായ നിമിഷമായിരിക്കും.സിരി എയിൽ അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. ഞങ്ങൾ തമ്മിൽ അന്ന് നല്ല ഒരു സംഭാഷണമാണ് നടന്നത്.വേൾഡ് കപ്പിൽ ഞങ്ങൾ മുഖാമുഖം വരുമോ എന്നുള്ള കാര്യം എനിക്കറിയില്ല. അങ്ങനെ സംഭവിച്ചാൽ എനിക്ക് കളി നിർത്തി കൊണ്ട് സന്തോഷത്തോടെ വിരമിക്കാം.വേൾഡ് കപ്പിൽ റൊണാൾഡോയെ നേരിടുക എന്നുള്ളത് സ്വപ്നതുല്യമാണ് ” ഇതാണ് ഗ്യാസി പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വലിയ ആരാധകനാണ് എന്നുള്ള കാര്യം നേരത്തെ തന്നെ താരം തുറന്ന് പറഞ്ഞിട്ടുണ്ട്.ഇറ്റാലിയൻ ക്ലബായ സ്പെസിയക്ക് വേണ്ടിയാണ് ഗ്യാസി കളിക്കുന്നത്.റൊണാൾഡോ യുവന്റസിൽ ആയിരുന്ന സമയത്ത് സിരി എയിൽ ഇരുവരും പരസ്പരം നേർക്കുനേർ വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *