കോർട്ടുവ,ആലിസൺ,എമിലിയാനോ മാർട്ടിനസ്,ലോകത്തെ മൂല്യമേറിയ ഗോൾകീപ്പർമാർ ഇവർ!
കഴിഞ്ഞ സീസണിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ബെൽജിയൻ ഗോൾ കീപ്പറായ തിബൌട്ട് കോർട്ടുവ പുറത്തെടുത്തിരുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും റയലിന് നേടി കൊടുക്കുന്നതിൽ വലിയ പങ്കു വഹിക്കാൻ കോർട്ടുവക്ക് കഴിഞ്ഞിട്ടുണ്ട്. പല മത്സരങ്ങളിലും താരം ഒറ്റയ്ക്ക് റയലിനെ രക്ഷിച്ചെടുത്തിട്ടുണ്ട്.
ഏതായാലും നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ ഗോൾ കീപ്പർ,അത് തിബൗട്ട് കോർട്ടുവ തന്നെയാണ്. 60 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. ഒരു ജർമൻ മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ട് Tyc സ്പോർട്സാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Dibu, el décimo arquero más caro del mercado mundial
— TyC Sports (@TyCSports) August 18, 2022
El 1 del Aston Villa y la Selección Argentina se metió en el top ten de los diez mejor cotizados en su puesto.https://t.co/2R3eUzi9Ir
അതേസമയം ബ്രസീലിയൻ ഗോൾകീപ്പർമാരായ ആലിസൺ,എടേഴ്സൺ എന്നിവരൊക്കെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മാത്രമല്ല അർജന്റൈൻ ഗോൾകീപ്പറായ എമലിയാനോ മാർട്ടിനസും ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ കാവൽഭടന്മാരിൽ ഒരാളാണ്. പത്താം സ്ഥാനമാണ് ഇപ്പോൾ എമി മാർട്ടിനസ് സ്വന്തമാക്കിയിട്ടുള്ളത്. എന്തായാലും ലോകത്തെ ഏറ്റവും മൂല്യമേറിയ പത്ത് ഗോൾ കീപ്പർമാരുടെ ലിസ്റ്റ് താഴെ നൽകുന്നു.
ഇതാണിപ്പോൾ Tyc നൽകിയിരിക്കുന്നത്.