കോൺമെബോൾ ബെസ്റ്റ് ഇലവൻ,ആധിപത്യം അർജന്റീനയുടെത് തന്നെ!

നിലവിൽ തകർപ്പൻ പ്രകടനമാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ അർജന്റീന പുറത്തെടുക്കുന്നത്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് അർജന്റീനയാണ്.നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. അങ്ങനെ എല്ലാംകൊണ്ടും സുവർണ്ണ കാലഘട്ടമാണ് അർജന്റീനക്കുള്ളത്.

അതേസമയം ബ്രസീൽ വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.മാഴ്സെലോ ബിയൽസക്ക് കീഴിൽ ഉറുഗ്വ സൗത്ത് അമേരിക്കയെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണിത്. ഏതായാലും പ്രമുഖ മാധ്യമമായ ESPN സൗത്ത് അമേരിക്കയിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇലവൻ പുറത്തുവിട്ടിട്ടുണ്ട്.ആ ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

ഗോൾകീപ്പർ ആയിക്കൊണ്ട് അവർ രണ്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.അർജന്റൈൻ ഗോൾകീപ്പറായ എമി മാർട്ടിനെസ്സിനെയും ബ്രസീലിയൻ ഗോൾ കീപ്പറായ ആലിസൺ ബക്കറിനേയും അവർ ഒരുപോലെ പരിഗണിച്ചിട്ടുണ്ട്. സെന്റർ ബാക്കുമാരായി കൊണ്ട് ക്രിസ്റ്റ്യൻ റൊമേറോ,റൊണാൾഡ് അരൗഹോ എന്നിവരാണ് വരുന്നത്.വിങ്ബാക്ക് പൊസിഷനിൽ അക്യൂഞ്ഞ,ഡാനിലോ എന്നീ രണ്ട് താരങ്ങളെയും അവർ പരിഗണിച്ചിട്ടുണ്ട്. മറുഭാഗത്ത് നഹുവെൽ മൊളീനയാണ് വരുന്നത്.മധ്യനിരയിൽ എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവർക്കൊപ്പം ഫെഡെ വാൽവെർദെയും ഇടം കണ്ടെത്തിയിട്ടുണ്ട്.

മുന്നേറ്റ നിരയിൽ രണ്ടു വിങ്ങുകളിലായി സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും വിനീഷ്യസ് ജൂനിയറുമാണ് വരുന്നത്. പ്രധാനപ്പെട്ട സ്ട്രൈക്കറുടെ റോളിൽ ലൗറ്ററൊ മാർട്ടിനസാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. ഇതാണ് ഇപ്പോൾ ESPN പുറത്ത് വിട്ടിട്ടുള്ള ഒരു കമ്പൈൻഡ് ഇലവൻ.അർജന്റീന താരങ്ങളുടെ വ്യക്തമായ ആധിപത്യം നമുക്ക് ഇതിൽ കാണാൻ കഴിയും. ഈ ഇലവനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *