കോവിഡ്,രണ്ട് താരങ്ങളെ കൂടി അർജന്റീനക്ക് നഷ്ടമായി!

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:45-ന് ചിലിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.മത്സരത്തിന് വേണ്ടി അർജന്റീന താരങ്ങൾ ചിലിയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.

എന്നാൽ കോവിഡ് മൂലം രണ്ട് താരങ്ങളെ കൂടി അർജന്റീനക്ക് നഷ്ടമായിട്ടുണ്ട്.മധ്യനിര താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.കൂടാതെ മറ്റൊരു താരമായ എമിലിയാനോ ബൂണ്ടിയ ആല്ലിസ്റ്ററുമായി അടുത്ത് ഇടപഴകിയ താരമാണ്.കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബൂണ്ടിയ ഐസൊലേഷനിലാണ്.ഇരുവരും ടീമിനൊപ്പം ചിലിയിലേക്ക് സഞ്ചരിച്ചിട്ടില്ല.

അതേസമയം പരിശീലകനായ സ്‌കലോണിയെയും അസിസ്റ്റന്റ് പരിശീലകനായ പാബ്ലോ ഐമറിനെയും കോവിഡ് മൂലം അർജന്റൈൻ ടീമിന് നഷ്ടമായിരുന്നു.മറ്റൊരു താരമായ ഗിഡോ റോഡ്രിഗസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ നിരവധി താരങ്ങളെ പരിക്ക് മൂലം അർജന്റീനക്ക് നഷ്ടമായിരുന്നു. ഇങ്ങനെ ഒരു പ്രയാസം ഘട്ടത്തിലൂടെയാണ് അർജന്റീന ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

മത്സരത്തിനു മുന്നേ താരങ്ങളെയെല്ലാം ഒരിക്കൽ കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതിന്റെ റിസൾട്ട് ഇതുവരെ ലഭ്യമായിട്ടില്ല. കൂടുതൽ താരങ്ങളെ നഷ്ടമാവില്ല എന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *