കോപ ഫൈനൽ,കേസ് കൊടുത്ത് ഫാൻസ്
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് കിരീടം നിലനിർത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.ലൗറ്ററോ മാർട്ടിനസ് നേടിയ ഗോൾ ആയിരുന്നു അർജന്റീന കിരീടം നേടിക്കൊടുത്തത്. എന്നാൽ നിശ്ചയിച്ചതിലും ഏറെ വൈകിക്കൊണ്ടായിരുന്നു ഈ ഫൈനൽ മത്സരം നടന്നിരുന്നത്. കാരണം സ്റ്റേഡിയത്തിന് പുറത്ത് നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.മതിയായ സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ മയാമിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇല്ലായിരുന്നു. ടിക്കറ്റുകൾ കൈവശം ഉണ്ടായിട്ടും പലർക്കും സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവവികാസങ്ങളും ആയി ബന്ധപ്പെട്ട കൊണ്ട് 27 പേരെ അറസ്റ്റ് ചെയ്തിരുന്നു.55 പേരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഏതായാലും ഈ വിഷയത്തിൽ കോൺമെബോളിന് ഇപ്പോൾ തലവേദന ഒഴിയുന്നില്ല. ഒരുപാട് ആരാധകർ അവർക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ടിക്കറ്റ് ഉണ്ടായിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ആരാധകരാണ് കേസ് നൽകിയിട്ടുള്ളത്.ജാക്കിലിൻ മാർട്ടിനസ് എന്ന വ്യക്തി കേസ് നൽകിയ ആളുകളിൽ ഒരാളാണ്.ഇവരുടെ കൈവശം നാല് ടിക്കറ്റുകൾ ഉണ്ടായിരുന്നു.ഈ നാല് പേർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം സാധ്യമായിരുന്നില്ല.
ഏകദേശം നാല് ലക്ഷത്തോളം രൂപയായിരുന്നു ഇവർക്ക് ഇതുവഴി നഷ്ടം വന്നത്.ഇതിനെതിരെ അവർ കേസ് നൽകിയിട്ടുണ്ട്. 10 ലക്ഷമാണ് നഷ്ടപരിഹാരമായി കൊണ്ട് ഇവർ കോൺമെബോളിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനെ സമാനമായ വേറെയും കേസുകൾ മയാമി കോടതിയിൽ എത്തിയിട്ടുണ്ട്. ചുരുക്കത്തിൽ വലിയ ഒരു തുക തന്നെ നഷ്ടപരിഹാരമായി കൊണ്ട് കോൺമെബോൾ ഈ ആരാധകർക്ക് നൽകേണ്ടി വരുമെന്ന് ഉറപ്പാണ്.