കോപ എന്തൊരു ബുദ്ധിമുട്ടാണ് : അക്കമിട്ട് നിരത്തി മെസ്സി!

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്കയിൽ തകർപ്പൻ പ്രകടനമാണ് നിലവിലെ ജേതാക്കളായ അർജന്റീന നടത്തുന്നത്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും അവർ വിജയിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയുടെ ഫൈനലിലാണ് അവരുള്ളത്. മികച്ച പ്രകടനം നടത്തിവരുന്ന കൊളംബിയയാണ് ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ.

ലയണൽ മെസ്സി പ്രതീക്ഷിച്ചപോലെ ഈ ടൂർണമെന്റിൽ തിളങ്ങിയിട്ടില്ല. ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. എന്നിരുന്നാലും അർജന്റീനയുടെ പ്രധാനപ്പെട്ട താരം മെസ്സി തന്നെയാണ്.കോപ്പ അമേരിക്ക വളരെയധികം ബുദ്ധിമുട്ടാണ് എന്നുള്ള കാര്യം ലയണൽ മെസ്സി ഒരിക്കൽ കൂടി ഇപ്പോൾ പറഞ്ഞിട്ടുണ്ട്.കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ഈ ടൂർണമെന്റ് വളരെയധികം ബുദ്ധിമുട്ടാണ്. ഇതിന്റെ ലെവൽ വളരെയധികം ഉയരത്തിലാണ്.അതോടൊപ്പം തന്നെ ഗ്രൗണ്ടുകൾ വളരെ മോശമാണ്. ഇവിടുത്തെ ടെമ്പറേച്ചർ വളരെ ഉയർന്നതാണ്.അത് കളിക്കാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടാതെ കടുത്ത എതിരാളികളെയാണ് ഞങ്ങൾക്ക് നേരിടേണ്ടിവരുന്നത്.അതുകൊണ്ടുതന്നെ ഞങ്ങൾ ഫൈനലിൽ എത്തി എന്നത് വലിയ നേട്ടമാണ്. ഇത് എടുത്തു പറയേണ്ടതും ഞങ്ങൾ ആസ്വദിക്കേണ്ടതുമാണ് ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ തവണ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ആ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അർജന്റീന ഇപ്പോൾ ഫൈനലിന് ഇറങ്ങുന്നത്. എന്നാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ശക്തരായ ഉറുഗ്വയുടെ വെല്ലുവിളി മറികടന്നു കൊണ്ടാണ് കൊളംബിയ ഇപ്പോൾ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *