കോപ അമേരിക്ക സ്‌ക്വാഡിലേക്ക് പുതിയ താരങ്ങളെ പരിഗണിക്കുമോ? സ്‌കലോണി പറയുന്നു!
നിലവിൽ അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ എൽ സാൽവദോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന തോൽപ്പിച്ചിരുന്നു.രണ്ടാമത്തെ മത്സരം നാളെയാണ് നടക്കുക. എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 8:20ന് അമേരിക്കയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.
ഇനി അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി അടുത്ത സ്‌ക്വാഡ് പ്രഖ്യാപിക്കുക കോപ്പ അമേരിക്കക്ക് വേണ്ടിയായിരിക്കും. ജനുവരി ഇരുപത്തിയൊന്നാം തീയതി മുതലാണ് കോപ്പ അമേരിക്ക നടക്കുന്നത്. അർജന്റീനയുടെ സ്‌ക്വാഡിലേക്ക് ഇനി പുതിയ താരങ്ങളെ ഉൾപ്പെടുത്തുമോ എന്ന് സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു. തങ്ങൾ ഇപ്പോഴും ഓപ്പണാണ് എന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് വേണമെങ്കിൽ അർജന്റീന പുതിയ താരങ്ങളെ പരിഗണിച്ചേക്കാം.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
La Selección Argentina viendo a Lakers. Scaloni feliz. pic.twitter.com/f9rTjULr1M
— Gastón Edul (@gastonedul) March 25, 2024
” ഞങ്ങൾ എപ്പോഴും ഓപ്പൺ ആണ്. മികച്ച താരങ്ങൾ ആണെങ്കിൽ തീർച്ചയായും പുതിയ താരങ്ങളെയും ഞങ്ങൾ സ്‌ക്വാഡിൽ ഉൾപ്പെടുത്തും.ഈ ഇന്റർനാഷണൽ ബ്രേക്കിലേക്ക് 25 താരങ്ങളുടെ ഒരു സ്‌ക്വാഡാണ് പ്രഖ്യാപിച്ചത്.ലിസാൻഡ്രോ പരിക്ക് കാരണം പിൻവാങ്ങി. മാത്രമല്ല പല താരങ്ങൾക്കും പതുക്കെ വിഷയങ്ങൾ ഉള്ളതുകൊണ്ട് ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല. ഇനി പുതുതായി ആർക്കെങ്കിലും ടീമിലേക്ക് ഇടം നേടണം എന്നുണ്ടെങ്കിൽ ഈ സീസൺ അവസാനിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കണം. അത്തരത്തിലുള്ള പുതുമുഖ താരങ്ങളെ ഞങ്ങൾ ഉൾപ്പെടുത്തും “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കോപ അമേരിക്കക്ക് മുന്നോടിയായി രണ്ട് സൗഹൃദമത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.ഇക്വഡോർ,ഗ്വാട്ടിമാല എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് കാനഡയ്ക്കെതിരെ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം അർജന്റീന കളിക്കും. അതിനുശേഷമാണ് ചിലി,പെറു എന്നിവരെ നേരിടുക.