കോപ അമേരിക്ക അർജന്റീന തന്നെ നേടും : വൻ തുക ബെറ്റ് വെച്ച് മക്ഗ്രഗർ!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്കയിൽ മിന്നുന്ന പ്രകടനമാണ് ലയണൽ മെസ്സിയുടെ അർജന്റീന പുറത്തെടുക്കുന്നത്.കളിച്ച മൂന്ന് മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും അർജന്റീനക്ക് വഴങ്ങേണ്ടി വന്നിട്ടില്ല. നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നുള്ളതാണ്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.
പലരും ഇത്തവണ അർജന്റീനക്ക് തന്നെയാണ് കിരീട സാധ്യത കൽപ്പിക്കുന്നത്. എന്നാൽ ഉറുഗ്വ,ബ്രസീൽ, കൊളംബിയ എന്നിവരെ ഒരുകാരണവശാലും എഴുതിത്തള്ളാൻ കഴിയില്ല. ഇപ്പോഴിതാ MMA ഇതിഹാസമായ കോണോർ മക്ഗ്രഗർ ഇക്കാര്യത്തിൽ തന്റെ പ്രവചന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ കോപ്പ അമേരിക്കയും മെസ്സിയും അർജന്റീനയും നേടും എന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.വൻ തുക ഇക്കാര്യത്തിൽ അദ്ദേഹം ബെറ്റ് വെക്കുകയും ചെയ്തിട്ടുണ്ട്.
365000 പൗണ്ട് ആണ് അദ്ദേഹം ബെറ്റ് വെച്ച തുക. അർജന്റീനക്ക് കോപ്പ അമേരിക്ക നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഈ തുക അദ്ദേഹത്തിന് നഷ്ടമാകും. അതല്ല അർജന്റീന കോപ്പ അമേരിക്ക നേടുകയാണെങ്കിൽ വലിയ ഒരു ലാഭം അദ്ദേഹത്തിന് കൊയ്യാൻ സാധിക്കും. ഏകദേശം ഒരു മില്യൺ പൗണ്ടിന് മുകളിൽ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് അർജന്റീന കോപ്പ അമേരിക്ക നേടേണ്ടത് ഇപ്പോൾ മക്ഗ്രഗറുടെ കൂടി ആവശ്യമാണ്.
എന്നാൽ ഇത് ആദ്യമായി മക്ഗ്രഗർ ബെറ്റിങ്ങിലൂടെ വാർത്തകളിൽ ഇടം നേടുന്നത്. യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ നിലനിർത്തുമെന്ന് ഇദ്ദേഹം വച്ചിട്ടുണ്ട്. 60,000 പൗണ്ട് ആയിരുന്നു ചിലവഴിച്ചിരുന്നത്. എന്നാൽ ആ പണം നഷ്ടപ്പെടാൻ തന്നെയാണ് സാധ്യത.4 മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് ഒരു ഗോൾ പോലും ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല. ഇനി അദ്ദേഹം ഗോൾഡൻ ബൂട്ട് സ്വന്തമാക്കുക എന്നത് വളരെയധികം സാധ്യത കുറവുള്ള ഒരു കാര്യമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെടുന്ന മക്ഗ്രഗർ റൊണാൾഡോയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. പക്ഷേ കോപ്പ അമേരിക്കയിൽ അദ്ദേഹം ലയണൽ മെസ്സിക്കൊപ്പമാണ് നിലകൊള്ളുന്നത്.