കോപ അമേരിക്ക അർജന്റീന ടീമിൽ ദിബാല ഇല്ല, സംഭവിച്ചത് എന്ത്?
അടുത്തമാസം USA യിൽ വെച്ചു കൊണ്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്. നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നുള്ളതാണ്.കോപ അമേരിക്കക്കുള്ള അർജന്റീന ടീമിനെ പരിശീലകനായ ലയണൽ സ്‌കലോണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ടീമിനെ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.
പക്ഷേ ഒരു പ്രധാനപ്പെട്ട മാറ്റം സംഭവിച്ചിട്ടുണ്ട്. അതായത് സൂപ്പർതാരം ദിബാലക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല.അദ്ദേഹത്തെ പരിശീലകൻ ഒഴിവാക്കിയിട്ടുണ്ട്.എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നത് ആരാധകർ അന്വേഷിക്കുന്ന കാര്യമാണ്.ദിബാലക്ക് പരിക്കോ മറ്റു പ്രശ്നങ്ങളോ ഇല്ല.എന്നിട്ടും അദ്ദേഹത്തെ പരിശീലകൻ തഴയുകയായിരുന്നു.
ഇതിന്റെ കാരണം ടാക്റ്റിക്കൽ ഡിസിഷൻ തന്നെയാണ്. അതായത് സ്കലോണിക്ക് ഇപ്പോൾ ദിബാലയെ ടീമിൽ ആവശ്യമില്ല.മറ്റുള്ള താരങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെയാണ് ദിബാലയെ ഒഴിവാക്കിയിട്ടുള്ളത്. ഇത് ആരാധകർക്ക് ഒരല്പം ആശങ്ക നൽകിയിട്ടുണ്ട്.
(🌕) BREAKING: Paulo Dybala is 100% OUT from the Copa America. The coaching staff had talks with him, he's not injured, the decision has been made. @gastonedul 🚨🇦🇷⛔️ pic.twitter.com/7l0R9Z7YL1
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 20, 2024
പക്ഷേ ഭാവിയിൽ ഈ സൂപ്പർതാരം അർജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലയണൽ മെസ്സി ഉള്ളതു കൊണ്ട് തന്നെ ദിബാലക്ക് അവസരങ്ങൾ പരിമിതമാണ്. മാത്രമല്ല അർജന്റീന ടീമിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഒരു പ്രകടനം പലപ്പോഴും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാവാറില്ല. പക്ഷേ ഇത്രയും പ്രധാനപ്പെട്ട ഒരു താരത്തെ ഒഴിവാക്കിയത് ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.