കോപ അമേരിക്ക: അർജന്റീനയുടെ പ്ലാനുകൾ ഇങ്ങനെ!

അടുത്ത മാസം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കമാവുക.ഇത്തവണ 16 ടീമുകൾ പങ്കെടുക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതാണ്. കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള അർജന്റീനയുടെ സ്‌ക്വാഡ് അവരുടെ പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചിരുന്നു. 29 താരങ്ങളുടെ സ്‌ക്വാഡാണ് പ്രഖ്യാപിച്ചതെങ്കിലും മൂന്ന് താരങ്ങൾക്ക് കൂടി ഈ സ്‌ക്വാഡിൽ നിന്ന് സ്ഥാനം നഷ്ടമായേക്കും.

കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ഒരുക്കങ്ങൾ എങ്ങനെയാണ്? അവരുടെ പ്ലാനുകൾ ഇപ്പോൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് പുറത്ത് വിട്ടിട്ടുണ്ട്. ജൂൺ മൂന്നാം തീയതിയാണ് അർജന്റീന ഒരുക്കങ്ങൾ ആരംഭിക്കുക. അതായത് ജൂൺ മൂന്നാം തീയതി വച്ചുകൊണ്ട് ആദ്യത്തെ ട്രെയിനിങ് സെഷൻ അർജന്റീന നടത്തും.ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഇവർ പരിശീലനം നടത്തുക. ജൂൺ ഒമ്പതാം തീയതി ഷിക്കാഗോയിൽ വെച്ചുകൊണ്ടാണ് ആദ്യത്തെ സൗഹൃദമത്സരം അർജന്റീന കളിക്കുന്നത്. എതിരാളികൾ ഇക്വഡോറാണ്. അതുവരെ മയാമിയിൽ വെച്ചു കൊണ്ടാണ് അർജന്റീന പരിശീലനം നടത്തുക.

ഈ മത്സരത്തിനുശേഷം തിരികെ പരിശീലനത്തിന് വേണ്ടി അർജന്റീന മയാമിയിൽ തന്നെ മടങ്ങിയെത്തും. ജൂൺ പതിനാലാം തീയതി വാഷിംഗ്ടണിൽ വച്ചുകൊണ്ട് അർജന്റീന ഗ്വാട്ടിമാലക്കെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്. അതിനുശേഷം അറ്റ്ലാന്റയിലേക്കാണ് അർജന്റീന പറക്കുക.അർജന്റീനയുടെ ആദ്യത്തെ കോപ്പ അമേരിക്ക മത്സരം അവിടെവച്ചാണ് നടക്കുക.ജൂൺ ഇരുപത്തിയൊന്നാം തീയതി നടക്കുന്ന മത്സരത്തിൽ കാനഡയാണ് അവരുടെ എതിരാളികൾ.

പിന്നീട് ജൂൺ 26ആം തീയതി ചിലിയേയും ജൂൺ 30 ആം തീയതി പെറുവിനെയും അർജന്റീന നേരിടും. ഇതുവരെയുള്ള ഷെഡ്യൂളുകളാണ് ഇപ്പോൾ അർജന്റീന പ്ലാൻ ചെയ്തിരിക്കുന്നത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ ഒരു മൊമെന്റം നിലനിർത്തണമെങ്കിൽ അവർക്ക് കിരീടം സ്വന്തമാക്കൽ നിർബന്ധമാണ്. മെസ്സിയുടെ മികവിൽ അതിനു സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!