കോപ അമേരിക്ക,പ്രൈസ് മണി ഇരട്ടിയോളം വർദ്ധിപ്പിച്ചു, ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ തുക!
അടുത്തമാസം 21ആം തീയതിയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുക.ഇത്തവണ അമേരിക്കയാണ് ആദ്യത്തെ വഹിക്കുന്നത്. 16 ടീമുകളാണ് കിരീടത്തിനായി ഇത്തവണ പോരടിക്കുക.നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, കരുത്തരായ ബ്രസീൽ എന്നിവരൊക്കെയാണ് പതിവ് പോലെ കിരീടഫേവറേറ്റുകൾ.
എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്നും കാര്യങ്ങൾ വ്യത്യസ്തമാണ് ഇത്തവണ. സമ്മാനത്തുകയുടെ കാര്യത്തിൽ വലിയ വർദ്ധനവ് ഇത്തവണ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിച്ചതിൽ നിന്നും ഇരട്ടിയോളം തുകയാണ് ജേതാക്കളെ ഇപ്പോൾ കാത്തിരിക്കുന്നത്. ആകെ 72 മില്യൺ ഡോളറാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്കിടയിൽ വിതരണം ചെയ്യപ്പെടുക. പ്രമുഖ മാധ്യമമായ ESPN ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജേതാക്കൾക്ക് 16 മില്യൻ ഡോളറാണ് ഇത്തവണ ലഭിക്കുക. കഴിഞ്ഞ തവണ ഇത് 6.5 മില്യൺ ഡോളറായിരുന്നു. അതായത് 10 മില്യൺ ഡോളറോളം ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ ടീമുകൾക്കും രണ്ടു മില്യൻ ഡോളർ ലഭിക്കും. ബാക്കിവരുന്ന 40 മില്യൺ ഡോളർ പ്രൈസ് മണിയായി കൊണ്ടാണ് വിതരണം ചെയ്യപ്പെടുക.
2016ൽ അമേരിക്കയിൽ വെച്ചുകൊണ്ട് തന്നെയായിരുന്നു കോപ്പ അമേരിക്ക നടന്നിരുന്നത്. അന്ന് ആകെ 21.5 മില്യൺ ഡോളറായിരുന്നു ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ 72 മില്യൺ ഡോളറായി കൊണ്ട് വർദ്ധിച്ചിരിക്കുന്നത്.

ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ഓരോ ടീമുകൾക്കും രണ്ട് മില്യൺ ഡോളർ ലഭിക്കും.നാലാം സ്ഥാനക്കാർക്ക് 4 മില്യണും മൂന്നാം സ്ഥാനക്കാർക്ക് അഞ്ച് മില്യണമാണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 7 മില്യൺ ഡോളറും ഇത്തവണ ലഭിക്കും. മാത്രമല്ല ടീമിന്റെ മറ്റെല്ലാ ചെലവുകളും ടൂർണമെന്റ് അധികൃതർ തന്നെയാണ് വഹിക്കുക. ചുരുക്കത്തിൽ അതിഗംഭീരമായ ഒരു ടൂർണമെന്റ് തന്നെയാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.ക്വാളിറ്റി മത്സരങ്ങൾ ഇത്തവണയും കാണാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.