കോപ്പ അമേരിക്ക വീണ്ടും മാറ്റി കോൺമെബോൾ!
അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. പുതുതായി ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് കോൺമെബോൾ. കോപ്പക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അർജന്റീനയിലും കോപ്പ നടക്കില്ല എന്നറിയിച്ചിരിക്കുകയാണ് കോൺമെബോൾ. ഇക്കാര്യം തങ്ങളുടെ ട്വിറ്റെർ ഹാന്റിലിലൂടെ തന്നെ കോൺമെബോൾ അറിയിച്ചിട്ടുണ്ട്.തുടക്കത്തിൽ കൊളംബിയയയും അർജന്റീനയും സംയുക്തമായി ആതിഥേയത്വം വഹിക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് കൊളംബിയ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പിന്മാറുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോൺമെബോൾ അർജന്റീനയും വേദിയാവില്ല എന്നറിയിച്ചത്.
A CONMEBOL informa que, em atenção às circunstâncias presentes, resolveu suspender a organização da Copa América na Argentina. A CONMEBOL analisa a oferta de outros países que mostraram interesse em abrigar o torneio continental. Em breve serão anunciadas novidades nesse sentido.
— CONMEBOL 🇧🇷 (@CONMEBOLBR) May 31, 2021
കോപ്പ അമേരിക്ക ഇനി എവിടെ നടത്തുമെന്നുള്ളത് തീരുമാനിച്ചിട്ടില്ല. താല്പര്യമുള്ള രാജ്യങ്ങളെ പരിഗണിക്കുമെന്നും കോൺമെബോൾ അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയാണ് അർജന്റീനയിൽ നടത്താതിരിക്കാനുള്ള കാരണം. അത് തന്നെയാണ് കോൺമെബോളിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും. ഏതായാലും നിലവിൽ ചിലിയോ അമേരിക്കയോ കോപ്പക്ക് വേദിയായെക്കുമെന്ന് റൂമറുകൾ ഉണ്ട്. ഇനി ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുള്ളതാണ് കോൺമെബോളിന് തലവേദന സൃഷ്ടിക്കുന്നത്.
CONMEBOL confirm that the Copa America won't be in Argentina. Past rumors of Chile, United States as hosts. https://t.co/5xcwpqAhSd
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 31, 2021