കോപ്പ അമേരിക്ക വളരെയധികം ബുദ്ധിമുട്ടായിരിക്കും,സ്‌കലോണിക്കും ബുദ്ധിമുട്ടാണ്:റൊമേറോ
അടുത്ത തിങ്കളാഴ്ചയാണ് അർജന്റീനയുടെ ദേശീയ ടീം കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുക. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.അതിനു മുന്നേ 2 സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. എതിരാളികൾ ഇക്വഡോറും ഗ്വാട്ടിമാലയുമാണ്.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നത് തന്നെയാണ്. എന്നാൽ അത് എളുപ്പമാവില്ല എന്നൊരു മുന്നറിയിപ്പ് അർജന്റൈൻ സൂപ്പർതാരമായ ക്രിസ്റ്റൻ റൊമേറോ ഇപ്പോൾ നൽകിയിട്ടുണ്ട്. ടീമിനെ തിരഞ്ഞെടുക്കാനുള്ള സ്‌കലോണിയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.റൊമേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഈയൊരു കുതിപ്പ് തുടരുക എന്ന ദാഹത്തോടെ കൂടി തന്നെയാണ് ഞങ്ങൾ വരുന്നത്. ഞങ്ങൾ ഏറ്റവും മികച്ച നിലയിൽ തന്നെയാണ് ഈ ടൂർണമെന്റിന് എത്തുന്നത്.പക്ഷേ കോപ്പ അമേരിക്ക വളരെയധികം ബുദ്ധിമുട്ടുള്ളതായിരിക്കും. പക്ഷേ ഞങ്ങളും മികച്ച നിലയിലാണ് ഉള്ളത്. ഞാൻ ഇപ്പോൾ ക്ലബ്ബിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല.അർജന്റീനയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.ടീമിനെ തിരഞ്ഞെടുക്കുക എന്നത് സ്‌കലോണിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.കാരണം ഞങ്ങളുടെ ചില സഹപ്രവർത്തകരെ അദ്ദേഹത്തിന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.ഞങ്ങൾക്കിടയിൽ ആഭ്യന്തരമായ കോമ്പറ്റീഷൻ നല്ല രീതിയിൽ തന്നെയാണ് നടക്കുന്നത്. പക്ഷേ എപ്പോഴും ടീമിൽ തുടരുക എന്നത് എളുപ്പമല്ല. കാരണം ഒരുപാട് യുവതാരങ്ങൾ അവിടെ അവസരങ്ങൾ കാത്തു നിൽക്കുന്നുണ്ട് ” ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.
അർജന്റീന തങ്ങളുടെ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം പൗലോ ദിബാലക്ക് ഇടം ലഭിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യമില്ല എന്ന് സ്‌കലോണി ഇത്തവണ തീരുമാനിക്കുകയായിരുന്നു.