കോപ്പ അമേരിക്ക പ്രതിസന്ധി, ബ്രസീൽ നായകൻ കാസമിറോ പ്രതികരിച്ചതിങ്ങനെ!
ബ്രസീലിൽ വെച്ച് നടത്താൻ തീരുമാനിച്ച കോപ്പ അമേരിക്കയെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങൾ ദൈനംദിനം കൂടുതൽ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബ്രസീലിയൻ താരങ്ങളിൽ പലർക്കും ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്നും ഇക്കാര്യം അവർ സിബിഎഫിനെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയും രാഷ്ട്രീയപ്രതിസന്ധികളും നിലനിൽക്കുന്ന ഈ സമയത്ത് കോപ്പയിൽ പങ്കെടുക്കാൻ താല്പര്യമില്ല എന്നാണ് പല താരങ്ങളുടെയും അഭിപ്രായം. ഇത് ബ്രസീൽ പരിശീലകൻ ടിറ്റെ പത്രസമ്മേളനത്തിൽ തുറന്നു പറയുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണമറിയിച്ചിരിക്കുകയാണ് ബ്രസീലിയൻ നായകൻ കാസമിറോ. താരങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയതാണെന്നും അത് ടിറ്റെ തുറന്നു പറഞ്ഞതാണെന്നുമാണ് കാസമിറോ അറിയിച്ചത്. യോഗ്യത മത്സരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇപ്പോൾ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും യഥാർത്ഥ സമയത്ത് ഇതേപറ്റി ചർച്ച ചെയ്ത് സംസാരിക്കുമെന്നും കാസമിറോ വ്യക്തമാക്കി. ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കാസമിറോ.
''Casemiro, os jogadores da Seleção querem disputar a Copa América?''
— ge (@geglobo) June 5, 2021
''Todo mundo já sabe qual o nosso posicionamento, mais claro é impossível'', responde o capitão brasileiro após a vitória sobre o Equador, pelas Eliminatórias pic.twitter.com/uH1tAniypg
” ഞങ്ങളുടെ പൊസിഷൻ എന്താണെന്ന് എല്ലാവർക്കും അറിയുന്നതാണ്.ഞങ്ങൾ കോപ്പ അമേരിക്കയെ കുറിച്ച് എടുത്തിരിക്കുന്ന നിലപാട് എന്താണെന്ന് ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്.ഇവിടെ ബഹുമാനം അർഹിക്കുന്നുണ്ട്.ടിറ്റെ നിലവിലെ സാഹചര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.ഒരു ക്യാപ്റ്റൻ എന്ന നിലയിൽ,താരങ്ങളുടെ ലീഡർ എന്ന നിലയിൽ ഞങ്ങളുടെ പൊസിഷൻ ഞങ്ങൾ അവതരിപ്പിച്ചതാണ്. ഞങ്ങൾക്ക് സംസാരിക്കണം, ഇതേ കുറിച്ച് യഥാർത്ഥ സമയത്ത് ചർച്ച ചെയ്യണം.ഇത് എന്റെ മാത്രമോ അതില്ലെങ്കിൽ യൂറോപ്പിൽ കളിക്കുന്ന താരങ്ങളുടെ മാത്രമോ തീരുമാനമല്ല.ഇത് എല്ലാ താരങ്ങളുടെയും ടിറ്റെ ഉൾപ്പെടുന്ന കോച്ചിംഗ് സ്റ്റാഫിന്റെയും ആവിശ്യമാണ്.ടീം ഒന്നടങ്കമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് ” കാസമിറോ പറഞ്ഞു. ഏതായാലും പരാഗ്വക്കെതിരെയുള്ള മത്സരത്തിന് ശേഷം ഈയൊരു പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Brazil United Against Hosting Copa America – Casemiro #Brazil #CopaAmerica2021 @CBF_Futebol @afa #football #CopaAmerica @realmadriden
— Outlook Magazine (@Outlookindia) June 5, 2021
https://t.co/thjh0KkxcR