കോപ്പ അമേരിക്ക നിലനിർത്താൻ ഒരുങ്ങുന്ന അർജന്റീനയുടെ ജേഴ്സി ലീക്കായി!
കഴിഞ്ഞ കോപ്പ അമേരിക്കയോടു കൂടിയാണ് അർജന്റീന ദേശീയ ടീമിന്റെ വലിയ ഒരു ശാപത്തിന് വിരാമമായത്. ദീർഘകാലം കിരീടം നേടാനാവാതെ വിഷമിച്ച അർജന്റീനക്ക് കഴിഞ്ഞ കോപ്പ നേടാൻ സാധിക്കുകയായിരുന്നു. അതിനുശേഷം ഫൈനലിസിമയും വേൾഡ് കപ്പ് നേടിക്കൊണ്ട് അർജന്റീന സമ്പൂർണരായി. ഇനി അർജന്റീനയുടെ അടുത്ത ലക്ഷ്യം കോപ്പ അമേരിക്ക കിരീടം നിലനിർത്തുക എന്നുള്ളതാണ്.
അടുത്തവർഷം ജൂൺ മാസത്തിലാണ് കോപ്പ അമേരിക്ക ടൂർണ്ണമെന്റ് USAയിൽ വെച്ചുകൊണ്ട് നടക്കുന്നത്. ഇതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായിരുന്നു. ഗ്രൂപ്പ് Aയിൽ ഉൾപ്പെട്ട അർജന്റീനക്ക് കാര്യങ്ങൾ പൊതുവേ എളുപ്പമാണ്. ഏതായാലും കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ അർജന്റീനയുടെ ജേഴ്സി ഇപ്പോൾ ലീക്കായിട്ടുണ്ട്.ഫൂട്ടി ഹെഡ് ലൈൻസ് തന്നെയാണ് അതിന്റെ ചിത്രങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഡിഡാസാണ് അർജന്റീനയുടെ ജേഴ്സികൾ തയ്യാറാക്കുന്നത്. കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും ചെറിയ മോഡിഫിക്കേഷനുകൾ അവർ നൽകിയിട്ടുണ്ട്. അർജന്റീനയുടെ പരമ്പരാഗത നിറമായ ആകാശ നീലയും വെള്ളയും ചേർന്ന ജേഴ്സി തന്നെയാണ് ഇത്. കൂടാതെ ഗോൾഡൻ കളറിലാണ് ലോഗോകൾ വരുന്നത്. വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീനക്ക് അതിനുള്ള ട്രിബ്യൂട്ട് ആയി കൊണ്ടാണ് അഡിഡാസ് ഗോൾഡൻ കളറിൽ ഇത് രൂപകല്പന ചെയ്തിട്ടുള്ളത്.
സെന്ററിൽ ബ്ലൂ സ്ട്രിപ്പുകളും അഡിഡാസിന്റെയും AFA യുടെയും ലോഗോകളിൽ വൈറ്റ് സ്ട്രിപ്പുകളും ആണ് വരുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ മുകളിലുള്ള 3 സ്റ്റാറുകൾക്ക് മുകളിൽ ചെറിയ ഒരു മാറ്റം ഇവർ വരുത്തിയിട്ടുണ്ട്. മൂന്നാമത്തെ വേൾഡ് കപ്പിന് പ്രതിനിധീകരിക്കുന്ന സ്റ്റാർ മറ്റു രണ്ടു സ്റ്റാറുകളെ അപേക്ഷിച്ച് ഒരല്പം മുകളിലാണ് ഉള്ളത്. ഇത്തരത്തിലുള്ള വളരെ ചെറിയ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിട്ടുള്ളത്. ഏതായാലും അർജന്റീന തങ്ങളുടെ മാസ്മരിക പ്രകടനം അമേരിക്കയിലും തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.