കോപ്പ അമേരിക്ക : കൊളംബിയ പിന്മാറി, മറ്റു മാർഗങ്ങൾ അന്വേഷിച്ച് കോൺമെബോൾ!
അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്കക്ക് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നും കൊളംബിയ പിന്മാറി. കോൺമെബോൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കോപ്പ നടക്കാൻ ആഴ്ച്ചകൾ മാത്രം ശേഷിക്കെയാണ് ഈയൊരു നിർണായക തീരുമാനം കോൺമെബോൾ കൈകൊണ്ടത്. യഥാർത്ഥത്തിൽ അർജന്റീനയിലും കൊളംബിയയിലുമായി കോപ്പ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒരു ഗ്രൂപ്പിന്റെ മത്സരങ്ങൾക്ക് അർജന്റീന വേദിയാവുമ്പോൾ മറ്റു ഗ്രൂപ്പിലെ മത്സരങ്ങൾക്ക് കൊളംബിയ വേദിയാവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കൊളംബിയൻ പ്രസിഡന്റ് ആയ ഇവാൻ ഡ്യൂകെ കോപ്പ അമേരിക്ക നീട്ടിവെക്കാൻ ആവിശ്യപ്പെടുകയായിരുന്നു. കൊളംബിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണ് കോപ്പ അമേരിക്ക വരുന്ന നവംബറിലേക്ക് നീട്ടിവെക്കാൻ കൊളംബിയ ശുപാർശ ചെയ്തത്.
🚨 ÚLTIMO MOMENTO 🚨
— TNT Sports Argentina (@TNTSportsAR) May 21, 2021
En medio de la polémica, la CONMEBOL tomó una decisión contundente sobre la Copa América 2021 ⚠ https://t.co/3gbpgRMO8E
എന്നാൽ കോൺമെബോൾ ഇത് അംഗീകരിക്കാതിരിക്കുകയായിരുന്നു. കോപ്പ അമേരിക്ക നീട്ടാൻ കഴിയില്ലെന്ന് അറിയിച്ച കോൺമെബോൾ കൊളംബിയയെ നീക്കം ചെയ്യുകയായിരുന്നു. ഇനി ഇതിനുള്ള പരിഹാരമാർഗങ്ങൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. മുഴുവൻ മത്സരങ്ങളും അർജന്റീനയിൽ തന്നെ നടത്തുക എന്ന ഒരു ഓപ്ഷനും, അതല്ലെങ്കിൽ മറ്റൊരു രാജ്യം കൂടി ഇതിന് ആതിഥേയത്വം വഹിക്കുക എന്ന ഒരു ഓപ്ഷൻ കൂടിയാണ് മുന്നിലുള്ളത്. ചിലി, പരാഗ്വ എന്നീ രാജ്യങ്ങളെ പരിഗണിക്കുന്നുണ്ടെങ്കിലും ഇനി വളരെ കുറഞ്ഞ ദിനങ്ങളേ ഒള്ളൂ എന്നുള്ളത് ഇതിന് തടസ്സമായി നിൽക്കുന്നുണ്ട്. അത്കൊണ്ട് തന്നെ കോപ്പ പൂർണ്ണമായും അർജന്റീനയിൽ തന്നെ നടത്താനാണ് നിലവിൽ സാധ്യതകൾ ഉള്ളത്.
The tournament is scheduled to begin in less than a month.
— Goal News (@GoalNews) May 21, 2021