കോപ്പ അമേരിക്ക: കൊളംബിയയെ ഒഴിവാക്കിയേക്കും, ഒറ്റക്ക് നടത്താൻ അർജന്റീന!
യഥാർത്ഥത്തിൽ കഴിഞ്ഞ വർഷമായിരുന്നു ലാറ്റിനമേരിക്കയിലെ ഫുട്ബോൾ രാജാക്കന്മാരെ തിരഞ്ഞെടുക്കുന്ന കോൺമെബോൾ കോപ്പ അമേരിക്ക നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പ്രശ്നങ്ങൾ മൂലം ഈ വർഷത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഈ വരുന്ന ജൂണിൽ ആരംഭിക്കുന്ന കോപ്പ ജൂലൈയിലാണ് അവസാനിക്കുക. രണ്ട് രാജ്യങ്ങളാണ് ഈ കോപ്പക്ക് ആതിഥേയത്വം വഹിക്കുന്നത്. അർജന്റീനയും കൊളംബിയയും സംയുക്തമായാണ് ഇത്തവണത്തെ മത്സരങ്ങൾക്ക് വേദിയാവുന്നത്. ഒരു ഗ്രൂപ്പിലെ മത്സരങ്ങൾ കൊളംബിയയിലും മറ്റൊന്നിലേത് അർജന്റീനയിലും നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കോൺമെബോൾ. കൊളംബിയയെ ഒഴിവാക്കാൻ കോൺമെബോൾ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
Argentina likely to be announced as sole hosts for Copa America. https://t.co/oMkBXAaRl5
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 18, 2021
കൊളംബിയയിലെ ആഭ്യന്തരപ്രശ്നങ്ങളാണ് കോൺമെബോളിനെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. സംഘർഷങ്ങൾ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ അവിടെ നടത്തേണ്ട എന്ന ഒരു അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്. ഇനി രണ്ട് ഓപ്ഷനുകളാണ് കോൺമെബോളിന് മുന്നിലുള്ളത്. ഒന്നുകിൽ മുഴുവൻ മത്സരങ്ങളും അർജന്റീന മാത്രമായി നടത്തിയ. അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് മാറ്റുക. നിലവിൽ ചിലി, പരാഗ്വ എന്നീ രാജ്യങ്ങളെ കോൺമെബോൾ പരിഗണിക്കുന്നുണ്ടെങ്കിലും ഇതിൽ പ്രായോഗികപരമായ ബുദ്ധിമുട്ടുകൾ ഉണ്ട്. അത്കൊണ്ട് തന്നെ ഇത്തവണത്തെ കോപ്പക്ക് അർജന്റീന ഒറ്റക്ക് ആതിഥേയത്വം വഹിക്കാനാണ് സാധ്യതകൾ കാണുന്നത്.
Alberto Fernández: El pedido a Conmebol para garantizar la #CopaAmérica y el brote en #River🏆⚽
— TyC Sports (@TyCSports) May 18, 2021
El presidente exigió el extremo cumplimiento de los protocolos, deslizó la chance de que Argentina sea única anfitriona del torneo y otros temas.https://t.co/1JyqauT2JS