കോപ്പ അമേരിക്ക കിരീടത്തിനായി പരമാവധി ശ്രമിക്കും: ലൗറ്ററോ!

ഈ സീസണിൽ ഇന്റർമിലാന് വേണ്ടി മിന്നും ഫോമിലാണ് അർജന്റൈൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ് കളിക്കുന്നത്. ഇത്തവണത്തെ സിരി എ കിരീടം ഇന്ററിന് നേടികൊടുക്കുന്നതിൽ നിർണായകമായ പങ്കാണ് താരം വഹിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ താരത്തിന്റെ ഈ മിന്നും ഫോം അർജന്റീനക്ക് വേണ്ടിയും തുടരുമെന്നുള്ള പ്രതീക്ഷയിലാണ് അർജന്റൈൻ ആരാധകരുള്ളത്. പ്രത്യേകിച്ച് ഈ വരുന്ന കോപ്പ അമേരിക്കയിൽ താരത്തിന്റെ പ്രകടനം നിർണായകമായേക്കും. കഴിഞ്ഞ വർഷം നടക്കേണ്ട കോപ്പ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അർജന്റീനയും ഇത്തവണത്തെ കോപക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.

ഏതായാലും ഈ വരുന്ന കോപ്പ അമേരിക്കയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് താരം. കിരീടത്തിന് വേണ്ടി പരമാവധി ശ്രമിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ടിവൈസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു താരം. കഴിഞ്ഞ ഇരുപത് വർഷത്തിന് മുകളിലായി അന്താരാഷ്ട്ര കിരീടം ലഭിക്കാത്ത അർജന്റീന ഇത്തവണയെങ്കിലും അതിന് അറുതി വരുത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

” ബ്രസീലിന് എന്ത് ചെയ്യാൻ കഴിയുമെന്ന് നമുക്കറിയാം.ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ മുന്നോട്ട് പോവും.ഞങ്ങളുടെ ഞങ്ങളുടെ ജോലി ചെയ്യും. ഞങ്ങളുടെ രാജ്യത്തിനും ടീമിനും കിരീടം നേടികൊടുക്കാൻ പരമാവധി ശ്രമിക്കും.ഒരു ഗ്രൂപ്പ്‌ എന്ന നിലയിൽ ഞങ്ങൾ വളർച്ചയുടെ പാതയിലാണ്.കളത്തിൽ ഞങ്ങൾ ഒരു മെച്ചപ്പെട്ടിട്ടുണ്ട്.ഇപ്പോൾ ടീം ഉള്ളത് ശരിയായ പാതയിലാണ്. പരിശീലകൻ എന്താണോ ഞങ്ങളെ കൊണ്ട് ഉദ്ദേശിക്കുന്നത് അത്‌ നടപ്പിലാക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.നേട്ടങ്ങൾ കരസ്ഥമാക്കാനും മുന്നോട്ട് കുതിക്കാനും ഞങ്ങൾ ശ്രമിക്കും ” ലൗറ്ററോ മാർട്ടിനെസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *