കോപ്പ അമേരിക്ക കിരീടം : സോഷ്യൽ മീഡിയയിലും റെക്കോർഡിട്ട് മെസ്സി!

ഇന്നേക്ക് ഏഴ് ദിവസം മുമ്പാണ് സൂപ്പർ താരം ലയണൽ മെസ്സി അർജന്റൈൻ ജേഴ്‌സിയിൽ തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയത്. ഫൈനലിൽ ബ്രസീലിനെ കീഴടക്കി കൊണ്ടാണ് മെസ്സിയും അർജന്റീനയും കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടത്. ഇതിന് ശേഷം ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമിപ്പോൾ റെക്കോർഡിട്ടിരിക്കുകയാണ്. കോപ്പ അമേരിക്ക കിരീടവുമായി മെസ്സി ഡ്രസിങ് റൂമിൽ നിൽക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഇതാണിപ്പോൾ കളത്തിന് പുറത്ത് ചരിത്രം കുറിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ സ്വന്തമാക്കിയ സ്പോർട്സ് സംബന്ധമായ ചിത്രം ഇനി മെസ്സിയുടേതാണ്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ഇക്കാര്യത്തിൽ മെസ്സി മറികടന്നത്. ഡിയഗോ മറഡോണ അന്തരിച്ച സമയത്ത് അദ്ദേഹത്തോടൊപ്പമുള്ള ഒരു പഴയ ചിത്രം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനായിരുന്നു സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച ചിത്രം. ഇതിനെയാണ് മെസ്സിയിപ്പോൾ മറികടന്നിരിക്കുന്നത്.20,000,000-ൽ പരം ലൈക്കുകളാണ് മെസ്സിയുടെ കോപ്പ അമേരിക്ക ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.അതേസമയം സോഷ്യൽ നെറ്റ്വർക്കിൽ ഏറ്റവും കൂടുതൽ ലൈക്ക്‌ നേടിയ ആറാമത്തെ ചിത്രമാണിത്.ബില്ലി ഐലിഷ്,XXX ടെൻടാഷ്യൻ,അരിയാനെ ഗ്രാണ്ടെ എന്നിവരൊക്കെയാണ് ഏറ്റവും കൂടുതൽ ലൈക്കുകൾ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *