കോപ്പ അമേരിക്കയിൽ നിർണായകമാറ്റം,ആറാമതായി താരത്തെ ഇറക്കാം,പിങ്ക് പാസും ഉണ്ടാവും!

അടുത്ത മാസം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ അമേരിക്ക ടൂർണമെന്റിന് തുടക്കമാകുന്നത്.ഇത്തവണ ആകെ 16 ടീമുകൾ മാറ്റുരക്കുന്നുണ്ട്.ഇതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ പൂർത്തിയായതാണ്. ബ്രസീലും അർജന്റീനയുമൊക്കെ ഇപ്പോൾ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

നിർണായകമായ ഒരു ദിവസങ്ങൾക്കു മുൻപേ കോൺമെബോൾ നടപ്പിൽ വരുത്തിയിരുന്നു. അതായത് സ്‌ക്വാഡിൽ ഉൾപ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം അവർ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ 23 താരങ്ങൾ എന്നുള്ളത് 26 താരങ്ങളായി ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു നിർണായകമായ മാറ്റം കോൺമെബോൾ വരുത്തിയിട്ടുണ്ട്.ഒഫീഷ്യൽ പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.

അതായത് ഒരു മത്സരത്തിൽ അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകളാണ് നടത്താൻ സാധിക്കുക. എന്നാൽ ആറാമതൊരു സബ്സ്റ്റിറ്റ്യൂഷൻ കൂടി നടത്താനുള്ള അനുമതി ടീമുകൾക്ക് ലഭിച്ചിട്ടുണ്ട്.പക്ഷേ അത് അടിയന്തരഘട്ടങ്ങളിൽ മാത്രമായിരിക്കും. കൺകഷൻ,ഹെഡ് ട്രോമ എന്നിവയൊക്കെ ഉണ്ടായാലാണ് ആറാമതൊരു സബ്സ്റ്റ്യൂഷൻ നടത്താൻ സാധിക്കുക. അതായത് തലക്ക് ഗുരുതരമായ പരിക്കേറ്റാൽ ടീം ഡോക്ടർമാർ പരിശോധിച്ചുകൊണ്ട് സബ്സ്റ്റ്യൂഷൻ വേണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കും.സബ് ചെയ്യണമെങ്കിൽ പരിശീലകൻ റഫറിയെയോ ഫോർത്ത് ഒഫീഷ്യൽസിനേയോ പിങ്ക് പാസ് വഴി അറിയിക്കേണ്ടതുണ്ട്. അങ്ങനെ റഫറി അനുമതി നൽകിയാൽ മാത്രമാണ് ആറാമത് സബ്സ്റ്റിറ്റ്യൂഷൻ നടത്താൻ സാധിക്കുക.

ഇങ്ങനെ പരിക്കു കാരണം പുറത്തായ താരത്തെ ബെഞ്ചിൽ ഇരുത്താൻ സാധിക്കില്ല. ഒന്നുകിൽ ലോക്കർ റൂമിലോ അതല്ലെങ്കിൽ ഹോസ്പിറ്റലിലോ കൊണ്ടുപോയി ചികിത്സ നൽകണം. ഇത് നേരത്തെ അമേരിക്കൻ ലീഗിൽ നടപ്പിലാക്കിയ ഒരു പരിഷ്കരണമാണ്.അതാണ് കോപ്പ അമേരിക്കയിൽ കൊണ്ടുവന്നിട്ടുള്ളത്.ഏതായാലും അടിയന്തര സാഹചര്യങ്ങളിൽ ടീമുകൾക്ക് ഉപകാരപ്പെടുന്ന ഒരു മാറ്റം തന്നെയാണ് കോൺമെബോൾ നടപ്പിലാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *