കോപ്പ അമേരിക്കയിലെ ലീഡിങ് ടീം അർജന്റീനയായിരിക്കും : സ്കലോണി!
ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കക്കുള്ള ഒരുക്കങ്ങളിലാണ് നിലവിൽ സ്കലോണി പരിശീലിപ്പിക്കുന്ന അർജന്റീനയുള്ളത്. അതിന് മുന്നോടിയായി രണ്ട് യോഗ്യത മത്സരങ്ങൾ അർജന്റീനക്ക് കളിക്കാനുണ്ടെങ്കിലും ലക്ഷ്യം ഇത്തവണത്തെ കോപ്പ കിരീടമാണ്. ഒരുപാട് വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിടാനുറച്ചാവും സ്കലോണി തന്റെ സംഘത്തെ കളത്തിലേക്ക് അയക്കുക. ഏതായാലും വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിച്ചിരിക്കുകയാണ് പരിശീലകനാണ് സ്കലോണി. ഈ കോപ്പയിലെ ലീഡിങ് ടീം അർജന്റീനയായിരിക്കുമെന്നും കിരീടത്തിന് വേണ്ടി അവസാന നിമിഷം വരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചു.ഒലെ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🇦🇷⚽️🎤 En charla con Olé , el DT de Argentina Lionel Scaloni cuenta cómo se prepara la Albiceleste para afrontar la competencia, asegurando que el equipo va a “dar lucha hasta el final”. https://t.co/fX4RCyy5BB
— Diario Olé (@DiarioOle) May 29, 2021
” അവസാനം വരെ പോരാടാൻ കഴിവുള്ള ടീമുകളിൽ ഒന്നാണ് ഞങ്ങൾ.ഫുട്ബോൾ എന്നുള്ളത് എപ്പോഴും കോമ്പിറ്റേറ്റീവാണ്. ബുദ്ധിമുട്ടേറിയതാണ്.അത്കൊണ്ട് തന്നെ ഇന്ന് സത്യം ചെയ്യലും ബുദ്ധിമുട്ട് ആണ്. ഞങ്ങൾ കിരീടം നേടുമെന്ന് ആളുകൾക്ക് ഉറപ്പ് നൽകിയാൽ അതൊരുപക്ഷെ നുണയായി മാറാം.തീർച്ചയായും ഈ കോപ്പ അമേരിക്കയിലെ ലീഡിങ് ടീം ഞങ്ങളായിരിക്കും. കിരീടത്തിന് വേണ്ടി അവസാന നിമിഷം വരെ ഞങ്ങൾ പോരാടുക തന്നെ ചെയ്യും ” സ്കലോണി പറഞ്ഞു.
Aumento en Lista Final de jugadores y Lista Provisoria para la CONMEBOL @CopaAmerica 2021 ⚽️🏆
— CONMEBOL Media (@ConmebolMedia) May 28, 2021
📌Toda la información 🔗https://t.co/EoYw80Q7Cj pic.twitter.com/q60mhV1BG3