കോപ്പ അമേരിക്കക്ക് തയ്യാറെടുക്കണം,പുതിയ മത്സരം പ്രഖ്യാപിച്ച് ബ്രസീൽ!

സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നത്.അവസാനമായി അവർ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തിൽ അർജന്റീനയോട് ഒരു ഗോളിന് ബ്രസീൽ തോൽക്കുകയായിരുന്നു. ഇനി മാർച്ച് മാസത്തിലാണ് ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുക. യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ട്, സ്പെയിൻ എന്നിവരെയാണ് ബ്രസീൽ നേരിടുക.

അതിനുശേഷം ജൂൺ മാസത്തിൽ കോപ്പ അമേരിക്ക ടൂർണമെന്റിനാണ് ബ്രസീൽ ഇറങ്ങുക. എന്നാൽ കോപ്പ അമേരിക്കക്ക് വേണ്ടി മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഒരു മത്സരം കൂടി ഇപ്പോൾ ബ്രസീൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയിൽ കളിക്കുന്ന മെക്സിക്കോക്കെതിരെയാണ് ബ്രസീൽ ഒരു സൗഹൃദ മത്സരം കളിക്കുക.CBF തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ മാസത്തിൽ അമേരിക്കയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. മാത്രമല്ല USA ക്കെതിരെ ഒരു സൗഹൃദ മത്സരം കളിക്കാനും ബ്രസീലിന് താല്പര്യമുണ്ട്.അതിനുവേണ്ടിയുള്ള ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.അതായത് കോപ്പ അമേരിക്കയ്ക്ക് മുന്നേ മികച്ച ടീമുകൾക്കെതിരെ കളിച്ചു തങ്ങളുടെ ശക്തി ദൗർബല്യങ്ങൾ അറിയുക എന്നതാണ് ബ്രസീൽ ലക്ഷ്യം വെക്കുന്ന കാര്യം. മാർച്ച് 23 ആം തീയതി ലണ്ടനിൽ വച്ചുകൊണ്ട് ഇംഗ്ലണ്ടിനെതിരെയും മാർച്ച് 26ആം തീയതി മാഡ്രിഡിൽ വെച്ച് കൊണ്ട് സ്പെയിനിനെയും നേരിടുന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെയധികം സഹായകരമായേക്കും.

ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ ഉൾപ്പെട്ടിരിക്കുന്നത്.കൊളംബിയ,പരാഗ്വ എന്നിവരെ ബ്രസീലിന് നേരിടേണ്ടതുണ്ട്. കൂടാതെ ഹോണ്ടുറാസ്,കോസ്റ്റാറിക്ക എന്നിവയിൽ ഏതെങ്കിലും ഒരു ടീമും ബ്രസീലിന്റെ എതിരാളിയായി കൊണ്ട് വന്നേക്കും. സൂപ്പർ താരം നെയ്മർ ജൂനിയർ അടുത്ത കോപ്പ അമേരിക്കയിൽ ഉണ്ടാവില്ല എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ അഭാവത്തിൽ മികച്ച പ്രകടനം നടത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. കോപ്പ അമേരിക്കക്ക് മുന്നേ കാർലോ ആഞ്ചലോട്ടി വരുമെന്നുള്ള പ്രതീക്ഷയും ബ്രസീലിയൻ ആരാധകർക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *