കോപ്പ അമേരിക്കക്കുള്ള തയ്യാറെടുപ്പ്, അർജന്റീനയുടെ പുതിയ ഷെഡ്യൂളുകൾ ഇതാ!
കോപ്പ അമേരിക്കക്കുള്ള ഒരുക്കത്തിലാണ് നിലവിലെ ജേതാക്കളായ അർജന്റീന ഇപ്പോൾ ഉള്ളത്. അതിനു മുന്നേ 2 സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അവരുടെ എതിരാളികൾ. വരുന്ന തിങ്കളാഴ്ച്ച പുലർച്ചെ നാലുമണിക്ക് ഷിക്കാഗോയിൽ വെച്ചു കൊണ്ടാണ് ഈയൊരു സൗഹൃദ മത്സരം നടക്കുക.
അമേരിക്കയിലെ മയാമിയിൽ വെച്ച് കൊണ്ടാണ് അർജന്റീന ട്രെയിനിങ് നടത്തുന്നത്. ഇന്നലത്തെ ട്രെയിനിങ് സെഷനിൽ രണ്ട് താരങ്ങൾ പങ്കെടുത്തിട്ടില്ല.ജർമ്മൻ പെസല്ല,ഗൈഡോ റോഡ്രിഗസ് എന്നിവരാണ് ആ രണ്ടു താരങ്ങൾ. ഇതിൽ പെസല്ല പരിക്കിന്റെ പിടിയിലാണ്,ഗൈഡോക്ക് പനിയുമാണ്. അർജന്റീനയുടെ അടുത്ത ട്രെയിനിങ് സെഷൻ ഇനി നാളെയാണ് അരങ്ങേറുക. പിന്നീട് ഷിക്കാഗോയിലേക്ക് അർജന്റീന ടീം യാത്ര തിരിക്കും. എട്ടാം തീയതി രാത്രി ഷിക്കാഗോയിൽ വെച്ച് സ്‌കലോണി പ്രസ് കോൺഫറൻസിൽ മാധ്യമങ്ങളെ കാണും. അതിനുശേഷം അമേരിക്കയിൽ ഒമ്പതാം തീയതിയാണ് ഇക്വഡോറിനെതിരെയുള്ള സൗഹൃദ മത്സരം അരങ്ങേറുന്നത്.

പിന്നീട് പത്താം തീയതി അർജന്റീന മയാമിയിൽ തിരിച്ചെത്തും. അന്നേ ദിവസം താരങ്ങൾക്ക് വിശ്രമം നൽകുകയും ചെയ്യും. പിന്നീട് പതിനൊന്നാം തീയതി അർജന്റീന പുതിയ ട്രെയിനിങ് സെഷൻ നടത്തും. പന്ത്രണ്ടാം തീയതി ട്രെയിനിങ് ഉണ്ടാകും. പതിനാലാം തീയതിയാണ് ഗ്വാട്ടിമാലക്കെതിരെയുള്ള സൗഹൃദ മത്സരം വരുന്നത്. അതിനുശേഷം ജൂൺ 21ആം തീയതിയാണ് അർജന്റീന കോപ്പ അമേരിക്കയിലെ ആദ്യ മത്സരം കളിക്കുക.എതിരാളികൾ കാനഡയാണ് വരുന്നത്.
ഈ രണ്ട് സൗഹൃദ മത്സരങ്ങൾ കഴിഞ്ഞതിനുശേഷം സ്‌ക്വാഡിൽ സ്കലോണി വെട്ടി ചുരുക്കലുകൾ നടത്തും.26 താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവിൽ 29 താരങ്ങൾ അർജന്റീന ടീമിനോടൊപ്പം ഉണ്ട്.മൂന്ന് താരങ്ങൾക്ക് ഇതിൽ നിന്നും സ്ഥാനം നഷ്ടമാകും. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ള താരങ്ങൾക്ക് ടീമിൽ നിന്നും പുറത്തു പോകേണ്ടി വന്നേക്കും.