കോപ്പ അമേരിക്കക്കുള്ള കൊളംബിയൻ ടീമിൽ നിന്നും പുറത്ത്, ഞെട്ടിപ്പോയെന്ന് ഹാമിഷ് റോഡ്രിഗസ്!

ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കും കോപ്പ അമേരിക്കക്കമുള്ള കൊളംബിയൻ ടീം പ്രഖ്യാപിച്ചപ്പോൾ ഞെട്ടലുളവാക്കിയ കാര്യം ഹാമിഷ് റോഡ്രിഗസിന്റെ അഭാവമാണ്.പരിശീലകൻ റെയ്നാൾഡോ റുവേഡ പ്രഖ്യാപിച്ച സ്‌ക്വാഡിൽ റോഡ്രിഗസിന് ഇടമുണ്ടായിരുന്നില്ല. താരം കളിക്കാനുള്ള ഫിറ്റ്നസ് കൈവരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് സൂപ്പർ താരത്തെ കൊളംബിയ ഒഴിവാക്കിയത്. ഇംഗ്ലണ്ടിൽ നിന്നും മടങ്ങിയെത്തിയ താരം സ്വയം പരിശീലനമൊക്കെ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരത്തെ കൊളംബിയ തഴയുന്നത്.

എന്നാൽ ഈ തീരുമാനത്തിൽ പൂർണ്ണ അസംതൃപ്തി പ്രകടിപ്പിച്ച് റോഡ്രിഗസ് രംഗത്ത് വന്നു. ഇത്‌ അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് റോഡ്രിഗസ് പറഞ്ഞത്. ” കോച്ചിംഗ് സ്റ്റാഫിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രസ്താവന എനിക്ക് കിട്ടിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.ഞാൻ പെട്ടന്ന് റിക്കവറി ചെയ്യട്ടെ എന്ന് അവർ ആശംസിക്കുകയാണ് ചെയ്തത്. അല്ലാതെ എന്നെ കൗണ്ട് ചെയ്തിട്ടില്ല.ഞാൻ പരിക്കിൽ നിന്നും റിക്കവറി ആയിട്ടുണ്ട്. അതിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുമുണ്ട്.തീർച്ചയായും ഇത്‌ വളരെയധികം നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.ഇത്തരമൊരു വേദനാജനകമായ ഘട്ടത്തിലും കൊളംബിയൻ ടീമിൽ നിന്നും എനിക്ക് പിന്തുണ ലഭിച്ചില്ല.ഞാൻ എന്റെ ജീവിതം തന്നെ കൊളംബിയൻ ജേഴ്‌സിക്കായി നൽകിയതാണ് ” റോഡ്രിഗസ് പറഞ്ഞു. ഈ സീസണിൽ എവെർട്ടണിൽ എത്തിയ താരം 26 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.6 ഗോളുകളും 8 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.കൊളംബിയക്ക് വേണ്ടി 80 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 25 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *