കൊളംബിയയെയും കീഴടക്കി, ബ്രസീലിന് വേൾഡ് കപ്പ് യോഗ്യത!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ കരുത്തരായ കൊളംബിയയെ കീഴടക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലുകാസ് പക്വറ്റ നേടിയ ഗോളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്. ഇതോടെ ബ്രസീൽ ഖത്തർ വേൾഡ് കപ്പിൽ ഇടം നേടി.12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റോടെ ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ് ബ്രസീൽ. ലാറ്റിനമേരിക്കയിൽ നിന്നും യോഗ്യത നേടുന്ന ആദ്യത്തെ ടീം കൂടിയാണ് ബ്രസീൽ.
BRAZIL QUALIFY FOR THE 2022 WORLD CUP 😎 pic.twitter.com/dWionb2SYG
— B/R Football (@brfootball) November 12, 2021
ജീസസ്, നെയ്മർ, റഫീഞ്ഞ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റനിരയിൽ.ആദ്യപകുതിയിൽ ആധിപത്യം ബ്രസീലിന് ആയിരുന്നുവെങ്കിലും ഗോൾ പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ 72-ആം മിനുട്ടിലാണ് ബ്രസീലിന്റെ വിജയഗോൾ പിറക്കുന്നത്. നെയ്മറുടെ അതിവേഗ അസിസ്റ്റിൽ നിന്ന് പക്വറ്റ ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ഗോളാണ് ബ്രസീലിന് മൂന്ന് പോയിന്റുകൾ നേടികൊടുത്തത്. ഇനി ചിരവൈരികളായ അർജന്റീനക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.