കൊക്കോകോള മാറ്റി വെള്ളകുപ്പി വെച്ചു, ജനശ്രദ്ധ നേടി ക്രിസ്റ്റ്യാനോയുടെ പ്രവർത്തി, വീഡിയോ!

ഇന്ന് യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഹങ്കറിയെയാണ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിന് എത്തിയത് പറങ്കിപ്പടയുടെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. താരം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് താരം ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്. തന്റെ മുമ്പിലുള്ള രണ്ട് കൊക്കോകോള ബോട്ടിലുകൾ മാറ്റി വെള്ളത്തിന്റെ ബോട്ടിൽ അവിടെ സ്ഥാപിക്കുകയായിരുന്നു.ഇതാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

തന്റെ മുമ്പിൽ കണ്ട രണ്ട് കൊക്കോകോള ബോട്ടിലുകൾ ക്രിസ്റ്റ്യാനോ പതിയെ മാറ്റുകയും, ശേഷം അവിടെ ഉണ്ടായിരുന്ന വെള്ളക്കുപ്പി തൽസ്ഥാനത്ത് വെക്കുകയുമായിരുന്നു.അതിന് ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലത് എന്ന നിർദേശവും നൽകി. മുമ്പും റൊണാൾഡോ സോഫ്റ്റ്‌ ഡ്രിങ്ക്സിനെതിരെയും ജങ്ക് ഫുഡിനെതിരെയും സംസാരിച്ചിരുന്നു.തന്റെ മകന്റെ കാര്യം ബന്ധപ്പെടുത്തി കൊണ്ടാണ് ക്രിസ്റ്റ്യാനോ ഇതുമായി ബന്ധപ്പെട്ടുള്ള പരാമർശം നടത്തിയിരുന്നത്. ” ഞാൻ എന്റെ മകനെ ഉപദേശിക്കാറുണ്ട്.ചില സമയങ്ങളിൽ അവൻ കൊക്കോകോളയും ഫാന്റയുമൊക്കെ കുടിക്കാറുണ്ട്.ക്രിസ്പ്സ് കഴിക്കാറുമുണ്ട്. പക്ഷേ അവനറിയാം, ഞാൻ അതൊന്നും ഇഷ്ടപ്പെടാറില്ലെന്ന് ” റൊണാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *