കിരീടമില്ലാതെ മടങ്ങാൻ ഞങ്ങൾക്ക് മനസ്സില്ലായിരുന്നു :മെസ്സിയെ കുറിച്ച് ഡി മരിയ
കോപ്പ അമേരിക്കയിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊളംബിയക്ക് അർജന്റീനയോട് പരാജയം രുചിക്കേണ്ടി വന്നിരുന്നു. അവസാനമായി കളിച്ച 28 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാത്ത കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്.ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ഇതോടെ എയ്ഞ്ചൽ ഡി മരിയക്ക് കിരീടനേട്ടത്തോടുകൂടി അർജന്റീന ജേഴ്സിയിൽ നിന്നും പടിയിറങ്ങാൻ സാധിച്ചു.
ലയണൽ മെസ്സി പരിക്ക് കാരണം രണ്ടാം പകുതിയിൽ കളം വിട്ടിരുന്നു. ഇതേക്കുറിച്ച് ഡി മരിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയുടെ പരിക്കാണ് മത്സരത്തിൽ തങ്ങളെ ഏറ്റവും ബുദ്ധിമുട്ടിച്ചതെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കിരീടമില്ലാതെ മടങ്ങാൻ തങ്ങൾക്ക് മനസ്സിലായിരുന്നുവെന്നും ഡി മരിയ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മത്സരത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ലയണൽ മെസ്സിയുടെ പരിക്ക് തന്നെയായിരുന്നു. ആദ്യ പകുതിയിൽ കളിക്കളം വിട്ട് സമയത്ത് മത്സരത്തിൽ നിന്നും പിന്മാറാൻ മെസ്സി തയ്യാറായിരുന്നില്ല.തളർന്ന് വീഴുന്നത് വരെ കളിക്കളത്തിൽ തുടരും എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. അദ്ദേഹത്തെക്കൊണ്ട് സാധ്യമാകുന്നതെല്ലാം നൽകി കൊണ്ടാണ് മെസ്സി കളം വിട്ടത്. കിരീടമില്ലാതെ അദ്ദേഹത്തെ മടക്കി അയക്കാൻ ഞങ്ങൾക്ക് മനസ്സില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയെ സംബന്ധിച്ചിടത്തോളം എല്ലാ അർജന്റീന താരങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷകരമായ അവസാനമാണ് “ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
ഇനി അർജന്റീന നാഷണൽ ടീമിൽ ഡി മരിയ ഉണ്ടാവില്ല. അതേസമയം ബെൻഫികക്ക് വേണ്ടി ഒരു വർഷം കൂടി കളിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം അർജന്റീനയിലേക്ക് തന്നെ മടങ്ങാനായിരിക്കും അദ്ദേഹം ഉദ്ദേശിക്കുന്നത്.റൊസാരിയോ സെൻട്രലിൽ വെച്ച് കരിയർ അവസാനിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.