കിരീടത്തിന് വേണ്ടിയുള്ള ധൃതിയിലാണ് :ക്രിസ്റ്റ്യാനോയുടെ പുതിയ പോസ്റ്റ്

കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ തുർക്കിയ തോൽപ്പിച്ചു.ബെർണാഡോ സിൽവ,ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ഒരു ഗോൾ തുർക്കിയുടെ തന്നെ സംഭാവനയായിരുന്നു. മത്സരത്തിൽ മുഴുവൻ സമയവും കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.പ്രീ ക്വാർട്ടർ യോഗ്യത കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ ജോർജിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ. മൂന്നിൽ മൂന്നും വിജയിച്ച ആധികാരികമായി കൊണ്ട് മുന്നോട്ടുപോവുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ പോർച്ചുഗൽ ഉള്ളത്. റൊണാൾഡോയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് അത് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. വളരെ വേഗത്തിൽ മുന്നോട്ടുപോകാൻ വേണ്ടിയുള്ള തങ്ങൾ ഉള്ളത് എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.”ഞങ്ങൾ ധൃതിയിലാണ് ഉള്ളത്.ഒന്നാം സ്ഥാനം ഇപ്പോൾ ഞങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. ഈ ടീമിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. ഞങ്ങൾ പോർച്ചുഗല്ലാണ് ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചിരിക്കുന്നത്. ജൂൺ 26 തീയതി അർദ്ധരാത്രിയാണ് പോർച്ചുഗലും ജോർജിയയും തമ്മിൽ ഏറ്റുമുട്ടുക. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിയാത്തത് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.ജോർജിയക്കെതിരെ റൊണാൾഡോ അക്കൗണ്ട് തുറക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്. യൂറോകപ്പിലെ നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവ് അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *