കിരീടം നേടിയിട്ടും അർജന്റീനക്ക് ഒന്നാം സ്ഥാനമില്ല,വിട്ടു നൽകാതെ ബ്രസീൽ!

ഖത്തർ വേൾഡ് കപ്പ് കിരീടം ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് അർജന്റീന സ്വന്തമാക്കിയിട്ടുള്ളത്. തങ്ങളുടെ ചരിത്രത്തിലെ മൂന്നാമത്തെ വേൾഡ് കപ്പ് കിരീടമാണ് അർജന്റീന കരസ്ഥമാക്കിയിട്ടുള്ളത്. 1986 ൽ മറഡോണയായിരുന്നു അർജന്റീനക്ക് കിരീടം നേടിക്കൊടുത്തതെങ്കിൽ വർഷങ്ങൾക്കിപ്പുറം ലയണൽ മെസ്സിയാണ് അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം നേടി കൊടുത്തിരിക്കുന്നത്.

ഈ വേൾഡ് കപ്പിന് ശേഷമുള്ള റാങ്കിംഗ് ഇപ്പോൾ ഫിഫ പുതുക്കിയിട്ടുണ്ട്. പക്ഷേ കിരീട ജേതാക്കളായ അർജന്റീനക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.മറിച്ച് ബ്രസീൽ തന്നെ ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. അവരുടെ തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ അർജന്റീനയുള്ളത്.

വേൾഡ് കപ്പിൽ ആകെ മൂന്ന് മത്സരങ്ങളിൽ ആണ് ബ്രസീൽ വിജയിച്ചിട്ടുള്ളത്. അതേസമയം അർജന്റീനയുടെ കാര്യത്തിലേക്ക് വന്നാൽ 4 മത്സരങ്ങളിൽ അവർ വിജയിച്ചു.ഒരു തോൽവി ഏറ്റുവാങ്ങി. ഇതിനുപുറമേ രണ്ടു മത്സരങ്ങളിലെ വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു. ഷൂട്ടൗട്ടിൽ വിജയിച്ചത് കൊണ്ടാണ് അവർക്ക് ഇപ്പോൾ ഈ ഒരു കാര്യത്തിൽ ബ്രസീലിനെ മറികടക്കാനാവാതെ പോകുന്നത്.

അതേസമയം ബെൽജിയം നാലാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് മൊറോക്കെയാണ്.അവർ പതിനൊന്നാം സ്ഥാനം കരസ്ഥമാക്കി കഴിഞ്ഞു. ഫിഫ റാങ്കിങ്ങിലെ ആദ്യ ഇരുപത് സ്ഥാനക്കാരെ താഴെ നൽകുന്നു.

1-Brazil
2-Argentina
3-France
4-Belgium
5-England
6-Netherlands
7-Croatia
8-Italy
9-Portugal
10-Spain
11-Morocco
12-Switzerland
13-USA
14-Germany
15-Mexico
16-Uruguay
17-Colombia
18-Denmark
19-Senegal
20-Japan

Leave a Reply

Your email address will not be published. Required fields are marked *