കഴിഞ്ഞ മത്സരത്തിലെ പോരായ്മകൾ പരിഹരിക്കണം, നിർണായക മാറ്റങ്ങൾ വരുത്താൻ സ്‌കലോണി!
കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആ മത്സരത്തിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല എന്നത് ഒരു വസ്തുതയാണ്.പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന രക്ഷപ്പെട്ടത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികച്ച പ്രകടനമാണ് അവർക്ക് രക്ഷയായത്.
കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും കാര്യമായ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ സ്‌കലോണി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ പോരായ്മകൾ നികത്താൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.രണ്ടോ മൂന്നോ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. മുന്നേറ്റ നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ സ്‌കലോണി തയ്യാറായക്കും. പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കഴിയാത്ത നിക്കോ ഗോൺസാലസിന് സ്ഥാനം നഷ്ടമാകും.
പകരം ഡി മരിയയെ തന്നെ ഉപയോഗപ്പെടുത്താനാണ് അർജന്റീന പരിശീലകന്റെ തീരുമാനം. അതുപോലെതന്നെ കഴിഞ്ഞ മത്സരത്തിൽ സ്റ്റാർട്ട് ചെയ്ത ലൗട്ടറോ പകരക്കാരന്റെ റോളിലായിരിക്കും ഉണ്ടാവുക. പകരം ഹൂലിയൻ ആൽവരസ് സ്റ്റാർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മധ്യനിരയിലും മാറ്റങ്ങൾ വരുത്താൻ സ്‌കലോണിക്ക് ഇപ്പോൾ പ്ലാനുകൾ ഉണ്ട്. കഴിഞ്ഞ മത്സരത്തിൽ എൻസോക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പരെഡസ് തിരിച്ചെത്തിയേക്കും. ഇങ്ങനെയാണ് സംഭവിച്ചേക്കാവുന്ന മാറ്റങ്ങൾ വരുന്നത്.ഏതായാലും സെമിയിൽ കാനഡക്കെതിരെ ഒരു തകർപ്പൻ വിജയം മാത്രമാണ് അർജന്റീനയുടെ ലക്ഷ്യം. വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.