കളിക്കുന്നത് മെസ്സിക്കും ഹാലന്റിനുമൊപ്പം,സ്വപ്ന സമാനമെന്ന് ഹൂലിയൻ ആൽവരസ്.
അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ ഒരു സുവർണ്ണ സീസൺ തന്നെയായിരുന്നു.എന്തെന്നാൽ അർജന്റീനക്കൊപ്പം വേൾഡ് കപ്പ് കിരീടം അദ്ദേഹം നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും FA കപ്പും നേടിയിരുന്നു.ഈ നാല് കിരീടങ്ങളും ഒരേ സീസണിൽ സ്വന്തമാക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരമായി മാറാനും ആൽവരസിന് സാധിച്ചിരുന്നു.മാത്രമല്ല കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിലെ ബാലൺഡി’ഓർ അവാർഡ് സ്വന്തമാക്കിയത് ലയണൽ മെസ്സിയാണ്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് മറ്റൊരു സൂപ്പർ താരമായ ഏർലിംഗ് ഹാലന്റാണ്. ഈ രണ്ടു താരങ്ങൾക്കൊപ്പവും കളിക്കുന്ന താരമാണ് ആൽവരസ്. ഇപ്പോഴിതാ ഈ മികച്ച താരങ്ങൾക്കൊപ്പം കളിക്കുന്നത് സ്വപ്നതുല്യമാണെന്ന് ആൽവരസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Álvarez: Playing with Messi, Haaland is 'a dream'
— ESPN Soccer (@ESPNsoccer) November 10, 2023
Julián Álvarez has said that it is "a dream" to play alongside Erling Haaland at Manchester City and Lionel Messi with Argentina.https://t.co/hzSTA3lQEz
” മികച്ച താരങ്ങളോടൊപ്പം കളിക്കുന്നതും പരിശീലനം നടത്തുന്നതും നിങ്ങളെ കൂടുതൽ മികച്ചവനാക്കുന്നു.മാത്രമല്ല അവരിൽ നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. അവരോടൊപ്പം കളിക്കാൻ സാധിക്കുന്നത് തന്നെ സ്വപ്ന തുല്യമാണ്. ഒരു വ്യക്തി എന്ന നിലയിലും ഒരു താരം എന്ന നിലയിലും ഒരുപാട് വളരാൻ നമുക്ക് കഴിയുന്നു.കഴിഞ്ഞ സീസൺ വളരെയധികം നീളമേറിയതായിരുന്നു, തീവ്രത നിറഞ്ഞതുമായിരുന്നു. ഒരുപാട് മത്സരങ്ങൾ കളിച്ചു.ഞാൻ ഇപ്പോൾ വളരെയധികം ആത്മവിശ്വാസത്തിലാണ്, നല്ല നിലയിലുമാണ്. എനിക്ക് ഇപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു” ഇതാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ സിറ്റിക്ക് വേണ്ടി 17 ഗോളുകൾ നേടാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു. ഈ സീസണിലും തകർപ്പൻ പ്രകടനമാണ് ആൽവരസ് പുറത്തെടുക്കുന്നത്.17 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 5 അസിസ്റ്റുകളും സിറ്റിക്ക് വേണ്ടി അദ്ദേഹം നേടിക്കഴിഞ്ഞു. ഇനി അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം രണ്ട് പ്രധാനപ്പെട്ട മത്സരങ്ങൾ അദ്ദേഹത്തിന് കളിക്കാനുണ്ട്.