കളിക്കാൻ താല്പര്യമില്ലെന്ന് ബ്രസീലും, അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം ഉപേക്ഷിക്കുന്നു!
അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ അവസാനത്തെ വേൾഡ് കപ്പ് യോഗ്യത മത്സരം അനിഷ്ട സംഭവങ്ങളിലായിരുന്നു അവസാനിച്ചിരുന്നത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ കോവിഡ് പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ട് ബ്രസീലിലെ ഹെൽത്ത് അതോറിറ്റി മത്സരം തടസ്സപ്പെടുത്തുകയായിരുന്നു. ആ മത്സരം പിന്നീട് പൂർത്തിയാക്കാനാവാതെ മാറ്റിവെക്കുകയും ചെയ്തു.
പിന്നീട് ഈ മത്സരം നടത്താൻ ഫിഫ രണ്ട് ടീമുകളോടും ആവശ്യപ്പെട്ടിരുന്നു.വരുന്ന സെപ്റ്റംബർ മാസത്തിൽ നടത്താനായിരുന്നു നീക്കങ്ങൾ. എന്നാൽ തുടക്കം തൊട്ടേ അർജന്റീനക്ക് ഇതിനോട് എതിർപ്പായിരുന്നു. ഖത്തർ വേൾഡ് കപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ ഈ മത്സരം കളിക്കൽ ബുദ്ധിമുട്ടാണ് എന്നായിരുന്നു AFA അറിയിച്ചിരുന്നത്. ഇതിനെതിരെ ഇന്റർനാഷണൽ സ്പോർട്സ് കോർട്ടായ CAS നെ അർജന്റീന സമീപിക്കുകയും ചെയ്തിരുന്നു.
Lembram do "Clássico da Anvisa"? Então, ele não acontecerá!
— ge (@geglobo) August 10, 2022
CBF aceita pedido da comissão técnica, e Brasil x Argentina de setembro será cancelado ➡ https://t.co/1324PbWllr pic.twitter.com/cyXPbdL8ms
അവരുടെ വിധി ഈ ഓഗസ്റ്റ് മാസത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ബ്രസീൽ തന്നെ ഈ മത്സരത്തിൽ നിന്നും പിന്മാറിയിട്ടുണ്ട്. വേൾഡ് കപ്പ് മുന്നിൽ കണ്ടു കൊണ്ട് റിസ്ക്കെടുക്കാൻ തയ്യാറല്ലാത്തതിനാലാണ് ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഈ മത്സരം കളിക്കാൻ താല്പര്യമില്ല എന്നറിയിച്ചത്. ഇതോടുകൂടി ഈ മത്സരം ഉപേക്ഷിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.ടെക്ക്നിക്കൽ കമ്മീഷന്റെ അപേക്ഷ CBF സ്വീകരിക്കുകയായിരുന്നു.അർജന്റീനയും ബ്രസീലും സംയുക്തമായി കൊണ്ടാണ് ഈ മത്സരം ഉപേക്ഷിക്കാൻ തീരുമാനമെടുത്തിട്ടുള്ളത്. പക്ഷേ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരേണ്ടതുണ്ട്.
അതേസമയം ഈ സ്ഥാനത്ത് 2 സൗഹൃദ മത്സരങ്ങൾ യൂറോപ്പിൽ കളിക്കുന്നതിനാണ് ബ്രസീൽ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇഞ്ചുറികൾ,സസ്പെൻഷനുകൾ, മറ്റു പ്രശ്നങ്ങൾ എന്നിവയൊക്കെ മുൻ കണ്ടുകൊണ്ടാണ് ഇരു ടീമുകളും മത്സരം ഉപേക്ഷിക്കാൻ തീരുമാനമെടുത്തിട്ടുള്ളത്.