കളത്തിലിറങ്ങി സലായെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു,തലനാരിഴക്ക് രക്ഷപ്പെട്ട് സൂപ്പർതാരം!

ഇന്നലെ നടന്ന ആഫ്രിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഈജിപ്തിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അവർ സിയറെ ലിയോണിയെ പരാജയപ്പെടുത്തിയത്.ട്രസേഗയുടെ ഇരട്ട ഗോളുകളാണ് ഈജിപ്തിന് വിജയം സമ്മാനിച്ചത്. സൂപ്പർ താരം മുഹമ്മദ് സലാ മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു.എന്നാൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

അതായത് മത്സരത്തിന്റെ 88ആം മിനുട്ടിൽ ഒരു കൂട്ടം എതിർ ആരാധകർ കളിക്കളത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.സലായെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു അവർ ഓടിയെത്തിയിരുന്നത്.സലായെ ആക്രമിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. ഒരു ആരാധകൻ സലായുടെ തൊട്ടടുത്ത വരെ എത്തിയിരുന്നു. പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകൾ കാരണം സലാ രക്ഷപ്പെടുകയായിരുന്നു.

ആരാധകർ കളിക്കളം കൈയേറിയ ഉടനെ തന്നെ നിരവധി സുരക്ഷ ഉദ്യോഗസ്ഥർ സലാക്കും ഈജിപ്ത് താരങ്ങൾക്കും സുരക്ഷ ഒരുക്കി.തുടർന്ന് ആരാധകരെ കളത്തിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.മത്സരം അവസാനിച്ചതിനുശേഷം സലായെ അതീവ സുരക്ഷയാണ് ഇവർ ഒരുക്കിയത്.നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടുകൂടിയാണ് സലാ മൈതാനം വിട്ടത്.സിയറെ ലിയോണിയുടെ ആരാധകരുടെ ഈ പ്രവർത്തി ഇപ്പോൾ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

വേൾഡ് കപ്പിൽ യോഗ്യതയിൽ കളിച്ച രണ്ടു മത്സരങ്ങളിലും വിജയിക്കാൻ ഈജിപ്ത് ഇപ്പോൾ സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ നാല് ഗോളുകൾ നേടിയ താരം കൂടിയാണ് സലാ.ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താൽ മാത്രമാണ് വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കുകയുള്ളൂ. ഏതായാലും ഇനി ലിവർപൂളിനൊപ്പം മാഞ്ചസ്റ്റർ സിറ്റിയെയാണ് സലാ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *