കളം നിറഞ്ഞ് നെയ്മർ, ബ്രസീലിന്റെ പ്ലെയെർ റേറ്റിംഗ് അറിയാം!
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രസീൽ തകർത്തിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ നിന്നും വ്യത്യസ്ഥമായി രണ്ടാം പകുതിയിലാണ് ബ്രസീൽ കൂടുതൽ ആക്രമണാത്മകശൈലിയിൽ കളിച്ചത്. ബ്രസീലിന് വേണ്ടി നെയ്മർ, അലക്സ് സാൻഡ്രോ, എവെർട്ടൻ റിബയ്റോ, റിച്ചാർലീസൺ എന്നിവരൊക്കെയാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ നെയ്മർ ജൂനിയർ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കളത്തിലുടനീളം നിറഞ്ഞ് കളിക്കാൻ നെയ്മർക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരവും നെയ്മർ തന്നെയാണ്.8.4 ആണ് നെയ്മർക്ക് ലഭിച്ചിട്ടുള്ള റേറ്റിംഗ്. ബ്രസീലിയൻ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Neymar has been on a tear for Brazil 💫 pic.twitter.com/aaSOMFrmbW
— FOX Soccer (@FOXSoccer) June 18, 2021
ബ്രസീൽ : 7.9
നെയ്മർ : 8.4
ബാർബോസ : 6.5
സെബോളിഞ്ഞ : 6.7
ഫ്രഡ് : 7.5
ഫാബിഞ്ഞോ : 7.4
ജീസസ് : 6.9
ഡാനിലോ : 6.9
മിലിറ്റാവോ :7.1
സിൽവ : 7.0
സാൻഡ്രോ : 7.3
എടേഴ്സൺ : 7.2
എമെഴ്‌സൺ : 6.6-സബ്
ലോദി : 6.7-സബ്
റിബയ്റോ : 7.4-സബ്
ഫിർമിനോ : 5.8-സബ്
റിച്ചാർലീസൺ : 8.0-സബ്