കരുത്തുറ്റ താരനിരയുമായി പോർച്ചുഗൽ സ്‌ക്വാഡ് തയ്യാർ !

ഈ മാസം നടക്കുന്ന യുവേഫ നേഷൻസ് ലീഗിനും സൗഹൃദമത്സരത്തിനുമുള്ള പോർച്ചുഗൽ സ്‌ക്വാഡ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചു. ഇരുപത്തിയാറംഗ സ്‌ക്വാഡ് ആണ് പോർച്ചുഗൽ പുറത്തു വിട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളെയെല്ലാം അണിനിരത്തിയുള്ള ഒരു കരുത്തുറ്റ താരനിരയെ തന്നെയാണ് പോർച്ചുഗൽ തിരഞ്ഞെടുത്തിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സ്‌ക്വാഡിന്റെ ആകർഷണം. കൂടാതെ ഹാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ലിവർപൂൾ താരം ഡിയഗോ ജോട്ട, ബാഴ്‌സ താരം ട്രിൻക്കാവോ എന്നിവർ എല്ലാം തന്നെ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങൾ ആണ് ഈ ഇടവേളയിൽ പോർച്ചുഗൽ കളിക്കുന്നത്. ഒക്ടോബർ എട്ടിന് കരുത്തരായ സ്പെയിനിനെതിരെയാണ് പോർച്ചുഗൽ സൗഹൃദമത്സരം കളിക്കുന്നത്. കൂടാതെ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങൾ ആണ് പോർച്ചുഗലിന് കളിക്കാനുള്ളത്. ഒക്ടോബർ പന്ത്രണ്ടിന് ഫ്രാൻസിനെതിരെയും ഒക്ടോബർ പതിനഞ്ചിനു സ്വീഡനുമെതിരെയുമാണ് പോർച്ചുഗൽ കളിക്കുക. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 12:15 നാണ് നടക്കുക. നിലവിൽ ഗ്രൂപ്പ്‌ മൂന്നിൽ ആറു പോയിന്റോടെ പോർച്ചുഗൽ ആണ് ഒന്നാമതുള്ളത്.

പോർച്ചുഗലിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

ഗോൾകീപ്പർമാർ : ആന്റണി ലോപസ്, റൂയി പാട്രിഷിയോ, റൂയി സിൽവ

ഡിഫൻഡർമാർ : ഹാവോ ക്യാൻസെലോ, ഹോസെ ഫോന്റെ, മരിയോ റൂയി, നെൽസൺ സെമെഡോ, പെപ്പേ, റാഫേൽ ഗ്വരയ്റോ, റൂബൻ ഡയസ്, റൂബൻ സെമെഡോ

മിഡ്‌ഫീൽഡർമാർ : ബ്രൂണോ ഫെർണാണ്ടസ്, ഡാനിലോ പെരെയ്ര, ജോവോ മോട്ടീഞ്ഞോ, റെനാറ്റൊ സാഞ്ചസ്, റൂബൻ നെവസ്, സെർജിയോ ഒലിവേര, വില്യം കാർവാൽഹോ.

സ്‌ട്രൈക്കർമാർ : ആൻഡ്രേ സിൽവ, ബെർണാടോ സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയഗോ ജോട്ട, ഹാവോ ഫെലിക്സ്, ഡാനിയൽ പോഡെൻസ്, റാഫ സിൽവ, ട്രിൻക്കാവോ

Leave a Reply

Your email address will not be published. Required fields are marked *