കരിയറിൽ സ്വന്തമാക്കാനുള്ള ഒരേയൊരു നേട്ടവും നേടണം,ആൽവരസ് അർജന്റീനയിൽ എത്തിയില്ല!

ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടവും അർജന്റീന തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഫൈനൽ മത്സരത്തിൽ കൊളംബിയക്കാണ് അർജന്റീനയോട് പരാജയം രുചിക്കേണ്ടി വന്നത്. ഇതോടുകൂടി തന്റെ ട്രോഫി കളക്ഷനിലേക്ക് മറ്റൊരു കിരീടം കൂടി ചേർക്കാൻ ഹൂലിയൻ ആൽവരസിന് സാധിച്ചിട്ടുണ്ട്.ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട പല കിരീടങ്ങളും സ്വന്തമാക്കാൻ ഈ ചെറിയ പ്രായത്തിൽ തന്നെ സാധിച്ചിട്ടുള്ള താരമാണ് ഹൂലിയൻ ആൽവരസ്.

എന്നാൽ അദ്ദേഹത്തിന്റെ കരിയറിൽ മിസ്സിങ്ങായി കിടക്കുന്ന ഒരു നേട്ടമുണ്ട്.അത് ഒളിമ്പിക് ഗോൾഡ് മെഡൽ തന്നെയാണ്. ഇത്തവണ അതും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ആൽവരസ് ഉള്ളത്. പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സ് ടൂർണമെന്റിൽ പങ്കെടുക്കുന്ന അർജന്റീന ടീമിൽ ഇടം നേടാൻ ആൽവരസിന് സാധിച്ചിട്ടുണ്ട്. താരത്തെ കൂടാതെ നിക്കോളാസ് ഓട്ടമെന്റി,ജെറോണിമോ റുള്ളി എന്നിവരാണ് മശെരാനോയുടെ ടീമിനൊപ്പമുള്ള സീനിയർ താരങ്ങൾ.

കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീം തങ്ങളുടെ ജന്മദേശമായ അർജന്റീനയിലേക്ക് തന്നെ മടങ്ങിയിരുന്നു. പക്ഷേ ആൽവരസ് അമേരിക്കയിൽ തന്നെ തുടരുകയാണ് ചെയ്യുന്നത്. ഇനി അദ്ദേഹം അർജന്റീനയുടെ അണ്ടർ 23 ടീമിനോടൊപ്പം ജോയിൻ ചെയ്യും. ഗോൾഡ് മെഡൽ തന്നെയാണ് ലക്ഷ്യമെന്ന് താരം പ്രഖ്യാപിച്ചിട്ടുണ്ട്.തനിക്ക് കരിയറിൽ ഇനി നേടാൻ ബാക്കിയുള്ളത് അത് മാത്രമാണെന്ന് ആൽവരസ് പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് തവണയും ഗോൾഡ് മെഡൽ സ്വന്തമാക്കിയ ബ്രസീലിന് ഇത്തവണ യോഗ്യത കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല.അതേസമയം സ്പെയിൻ ഉൾപ്പെടെയുള്ള വമ്പന്മാർ അവർക്ക് വെല്ലുവിളി ഉയർത്തിയേക്കും. രണ്ട് കോപ്പ അമേരിക്കയും ഒരു വേൾഡ് കപ്പും ഒരു ഫൈനലിസിമയും അർജന്റീനക്കൊപ്പം നേടിയ ആൽവരസ്. കൂടാതെ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ക്ലബ്ബ് വേൾഡ് കപ്പും കോപ ലിബർട്ടഡോറസുമൊക്കെ താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *