കരിയറിലെ മികച്ച സമയത്തിലൂടെയാണ് നെയ്മർ കടന്നുപോവുന്നത്, സിൽവയെയും നെയ്മറെയും കുറിച്ച് മാർക്കിഞ്ഞോസ് പറയുന്നു !
ഈ വരുന്ന ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് സൂപ്പർ താരങ്ങളായ നെയ്മറും മാർക്കിഞ്ഞോസും തിയാഗോ സിൽവയുമെല്ലാം. കഴിഞ്ഞ സീസൺ വരെ ഇവർ പിഎസ്ജിയിൽ സഹതാരങ്ങൾ ആയിരുന്നുവെങ്കിൽ ഈ സീസണിൽ സിൽവ ചെൽസിയിലേക്ക് കൂടുമാറിയിരുന്നു. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മാർക്കിഞ്ഞോസ്. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് മാർക്കിഞ്ഞോസ് നെയ്മറെയും സിൽവയെയും കുറിച്ച് സംസാരിച്ചത്. കരിയറിലെ മികച്ച സമയത്തിലൂടെയാണ് നെയ്മർ കടന്നുപോവുന്നത് എന്നാണ് മാർക്കിഞ്ഞോസ് അറിയിച്ചത്. സിൽവക്കൊപ്പം ഒരിക്കൽ കൂടി ഒന്നിക്കുന്നതിൽ സന്തോഷമുണ്ടെന്നും മാർക്കിഞ്ഞോസ് അറിയിച്ചു.
Marquinhos festeja volta a Itaquera, se diz maduro e quer que Seleção esqueça favoritismo
— ge (@geglobo) October 5, 2020
Brasil enfrenta a Bolívia nesta sexta-feira, às 21h30
➡️ https://t.co/uCd8RbqNbf pic.twitter.com/CesVC1dHuG
” നെയ്മർ തന്റെ കരിയറിലെ അസാധാരണമായ സമയത്തിലൂടെയാണ് കടന്നുപോവുന്നത്. മാത്രമല്ല അസാധാരണമായ മത്സരങ്ങൾ അദ്ദേഹം കളിക്കുകയും ചെയ്തു. ടീമിനെ അദ്ദേഹം വളരെയധികം സഹായിക്കുന്നു. പിഎസ്ജിക്ക് വേണ്ടിയുള്ള കഴിഞ്ഞ മത്സരത്തിൽ നല്ല പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹം വളരെയധികം സന്തോഷവാനാണ്. ഓരോ ദിവസവും കൂടുതൽ വളരുകയും പക്വത കൈവരിക്കുകയും ചെയ്യുന്നു. അദ്ദേഹം ബ്രസീലിനോടൊപ്പം ഉണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു. ഏറെ ആഗ്രഹങ്ങൾ ഉള്ള താരമാണ് നെയ്മർ. അദ്ദേഹത്തിന് ദേശീയ ടീമിൽ ആയാലും ക്ലബ്ബിൽ ആയാലും കൂടുതൽ ഗോളുകൾ നേടാനും അതുവഴി വിജയം വരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു ” മാർക്കിഞ്ഞോസ് പറഞ്ഞു.
” എനിക്കും സിൽവക്കും നന്നായി അറിയാം. എന്താണ് ഞങ്ങൾ ചെയ്യാൻ പോവുന്നതിനെ കുറിച്ചും ഞങ്ങൾക്ക് അറിയാം. നിർഭാഗ്യവശാൽ ഞങ്ങൾ നിലവിൽ രണ്ട് വഴിയിലാണ്. എന്നിരുന്നാലും ദേശീയ ടീമിൽ ഞങ്ങൾ ഒരുമിച്ചാണ്. അദ്ദേഹത്തിന്റെ പരിചയസമ്പന്നത വളരെയധികം ഉപകാരപ്രദമാണ്. ഇനിയും ഒരുമിച്ച് കളിക്കാനാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” മാർക്കിഞ്ഞോസ് പറഞ്ഞു.
Fútbol y carnaval: los mejores sombreritos de Neymar ⚽🇧🇷
— TyC Sports (@TyCSports) October 5, 2020
El brasileño no se cansa nunca de tirar lujos. El fin de semana mareó a un rival de Angers y desde @PlanetaGolOK llevaron a cabo un especial lleno de magia y samba.🎉🎊https://t.co/YtOInDnlP1