കണ്ണ് തള്ളിപ്പിക്കുന്ന ഗോളുമായി വിദാൽ, ഉജ്ജ്വലവിജയം നേടി ചിലിയും ഉറുഗ്വയും, വീഡിയോ!
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഉജ്ജ്വലവിജയവുമായി ചിലിയും ഉറുഗ്വയും. ചിലി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പെറുവിനെ തകർത്തപ്പോൾ കരുത്തരായ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉറുഗ്വ കെട്ടുകെട്ടിച്ചത്. വിദാലിന്റെ ഇരട്ടഗോൾ മികവിലാണ് ചിലി പെറുവിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറാൻ ചിലിക്ക് സാധിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റാണ് ചിലിയുടെ സമ്പാദ്യം. അതേസമയം ഉറുഗ്വക്ക് വേണ്ടി കവാനി, സുവാരസ്, നുനെസ് എന്നിവരാണ് വല ചലിപ്പിച്ചത്. ജയത്തോടെ ടേബിളിൽ നാലാം സ്ഥാനത്താണ് ഉറുഗ്വ. ആറു പോയിന്റാണ് ഉറുഗ്വയുടെ സമ്പാദ്യം.
ARTURO VIDAL WHAT A GOAL pic.twitter.com/xLdaQfPxGU
— thomas (@FClMthomas) November 13, 2020
കണ്ണു തള്ളിപ്പിക്കുന്ന ഗോൾ നേടിക്കൊണ്ടാണ് ഇന്നലെ വിദാൽ ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ജീൻ മെനെസെസിന്റെ പാസ് സ്വീകരിച്ച വിദാൽ ബോക്സിന് വെളിയിൽ ഒരു തകർപ്പൻ ഷോട്ട് പുറപ്പെടുവിക്കുകയായിരുന്നു. ആ ഷോട്ട് അവിശ്വസനീയമാം വിധം ഗോൾപോസ്റ്റിന്റെ മൂലയിലേക്ക് കയറുമ്പോൾ പെറു ഗോൾ കീപ്പർ നിസ്സഹായനായി നോക്കിനിൽക്കുകയായിരുന്നു. പിന്നീട് 35-ആം മിനുട്ടിലും വിദാൽ ഗോൾ നേടിയതോടെ പെറു പരാജയം സമ്മതിച്ചു. അതേസമയം ഉറുഗ്വക്ക് വേണ്ടി അഞ്ചാം മിനുട്ടിൽ തന്നെ കവാനി ഗോൾനേടുകയായിരുന്നു. തുടർന്ന് 54-ആം മിനുട്ടിൽ സുവാരസ് പെനാൽറ്റിയിലൂടെ ലീഡ് ഉയർത്തി. 73-ആം മിനുട്ടിൽ നുനെസ് കൂടി ഗോൾ കണ്ടെത്തിയതോടെ കൊളംബിയയുടെ പതനം പൂർണ്ണമായി. ഉറുഗ്വക്കിനി ബ്രസീലിനോടും ചിലിക്കിനി വെനിസ്വേലയോടുമാണ് മത്സരം.
what a goal this is from Vidal. talk about top bins. woof. #CHI pic.twitter.com/PdeVLgXy79
— amadí (@amadoit__) November 13, 2020