കണ്ണിന് കുളിർമയേകി, മനം നിറച്ച് മെസ്സിയുടെ പ്രകടനം,പ്ലയെർ ഓഫ് ദി മാച്ച്!

ഇന്നലെ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന തച്ചുതകർത്തത്. മത്സരത്തിൽ സർവ്വാധിപത്യം പുലർത്തിയ അർജന്റീന അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്. സൂപ്പർ താരങ്ങളായ ഡി മരിയ,ലൗറ്ററോ മാർട്ടിനെസ്,പൗലോ ഡിബാല എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ കണ്ടെത്തിയത്.

എന്നാൽ ഈ മത്സരത്തിൽ അർജന്റീനയുടെ ഈയൊരു മാസ്മരിക പ്രകടനത്തിന് ചുക്കാൻ പിടിച്ചത് മറ്റാരുമല്ല, അത് സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ്. രണ്ട് മികവുറ്റ അസിസ്റ്റുകളാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. കൂടാതെ ആരാധകരുടെ കണ്ണിന് കുളിർമയേകുന്ന, മനം നിറക്കുന്ന പ്രകടനമാണ് മത്സരത്തിൽ ഉടനീളം മെസ്സി കാഴ്ച്ചവെച്ചിട്ടുള്ളത്.

മാത്രമല്ല ഈ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള യുവേഫയുടെ പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയതും മെസ്സി തന്നെയാണ്. യുവേഫയുടെ ടെക്നിക്കൽ ഒബ്സേർവ് പാനൽ മെസ്സിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

” മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളി നിയന്ത്രിച്ചത് മെസ്സിയാണ്.ലൗറ്ററോക്ക് നൽകിയ അസിസ്റ്റിലൂടെ തന്റെ മികവാർന്ന സ്‌കില്ലാണ് മെസ്സി പുറത്തെടുത്തത്. സഹ താരങ്ങൾക്ക് നിർണായകമായ പാസുകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ നിർഭാഗ്യം കൊണ്ട് ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞില്ല. വെമ്ബ്ലിയിലെ ആരാധകർക്കു മുന്നിൽ ഒരു മാസ്റ്റർ ക്ലാസ് പ്രകടനമാണ് മെസ്സി നടത്തിയത്. കണ്ണിന് കുളിർമയേകുന്ന ഒന്നായിരുന്നു അത് ” ഇതാണ് യുവേഫ മെസ്സിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.

ഏതായാലും തന്നെ രണ്ടാം അന്താരാഷ്ട്ര കിരീടം നേടാൻ വേണ്ടി ടീമിനെ മുന്നിൽ നിന്ന് നയിച്ചതിലുള്ള സന്തോഷത്തിലാണ് നിലവിൽ മെസ്സിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *