കടുത്ത നടപടി വേണം: സ്പ്രീൻ കേസിൽ പ്രതികരിച്ച് സ്‌കലോണി

കഴിഞ്ഞ ദിവസമായിരുന്നു അർജന്റൈൻ ഫുട്ബോളിൽ ഒരു വിവാദ സംഭവം അരങ്ങേറിയത്. അർജന്റീനയിലെ ഫസ്റ്റ് ഡിവിഷനിൽ വെലസ് സാർസ്ഫീൽഡും ഡിപോർട്ടിവോ റീസ്ട്രയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടികൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ റീസ്ട്രക്ക് വേണ്ടി ഒരു യൂട്യൂബർ അരങ്ങേറ്റം നടത്തുകയായിരുന്നു.

അർജന്റീനയിലെ പ്രശസ്ത യൂട്യൂബറായ സ്പ്രീൻ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തു. തുടർന്ന് 59 സെക്കൻഡുകൾക്ക് ശേഷം അദ്ദേഹത്തെ കളിക്കളത്തിൽ നിന്നും പിൻവലിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അരങ്ങേറ്റം അർജന്റൈൻ ഫുട്ബോളിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.യാതൊരുവിധ യോഗ്യതയും ഇല്ലാത്ത ഒരാൾ അർജന്റീനയിലെ ഫസ്റ്റ് ഡിവിഷനിൽ കളിച്ചത് വലിയ നാണക്കേട് ഉണ്ടാക്കി.റോഡ്രിഗോ ഡി പോൾ അടക്കമുള്ളവർ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കടുത്ത നടപടിയെടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി കൊണ്ടാണ് ഫസ്റ്റ് ഡിവിഷനിലെ എന്റെ അരങ്ങേറ്റത്തെ ഞാൻ കാണുന്നത്.എല്ലാ ഫുട്ബോൾ താരങ്ങളും അങ്ങനെ തന്നെയായിരിക്കും അതിനെ പരിഗണിക്കുന്നത്.കാരണം ഫസ്റ്റ് ഡിവിഷനിൽ എത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.ഒരുപാട് അധ്വാനിക്കേണ്ടതുണ്ട്.എത്തിക്ക്സ് കമ്മിറ്റി ഇക്കാര്യത്തിൽ കടുത്ത നടപടി എടുക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇനി ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ല “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സംഭവം അർജന്റൈൻ ഫുട്ബോളിന് വലിയ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കടുത്ത ശിക്ഷ നടപടി ഈ അർജന്റൈൻ ക്ലബ്ബിന് നേരിടേണ്ടി വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ട് ആയ ടാപ്പിയയും ഇക്കാര്യത്തിൽ വലിയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *