ഓരോ തവണ തിരിച്ചെത്തുമ്പോഴും ഒരുപാട് സന്തോഷം: പോർച്ചുഗലിനെ കുറിച്ച് ക്രിസ്റ്റ്യാനോ!

വരുന്ന യൂറോ യോഗ്യത മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ ലിച്ചൻസ്റ്റെയിനെയാണ് നേരിടുക. നാളെ രാത്രി അഥവാ വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 1:15നാണ് ഈയൊരു മത്സരം അരങ്ങേറുക.ലിച്ചൻസ്റ്റെയിനിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് നിലവിൽ പോർച്ചുഗൽ ദേശീയ ടീം ഉള്ളത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട കുറച്ച് ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.അതിന്റെ ക്യാപ്ഷനായി കൊണ്ട് അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ഈ ടീമിലേക്ക് മടങ്ങിയെത്തുന്ന ഓരോ സമയത്തും ഒരുപാട് സന്തോഷമാണ് ഫീൽ ചെയ്യുന്നത്,ഇതാണ് റൊണാൾഡോ എഴുതിയിരിക്കുന്നത്.പോർച്ചുഗൽ ദേശീയ ടീമിനോടൊപ്പം മടങ്ങിയെത്താൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.

നേരത്തെ തന്നെ പോർച്ചുഗൽ യൂറോ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. എട്ടു മത്സരങ്ങളിൽ എട്ടും വിജയിച്ച പോർച്ചുഗൽ 24 പോയിന്റുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്.ഈ മത്സരങ്ങളിൽ നിന്ന് ആകെ 32 ഗോളുകൾ നേടിയ പോർച്ചുഗൽ കേവലം രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.7 മത്സരങ്ങളാണ് റൊണാൾഡോ യൂറോ യോഗ്യതയിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 9 ഗോളുകൾ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

നാളത്തെ മത്സരത്തിലും റൊണാൾഡോ തന്നെയായിരിക്കും ടീമിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കർ. കൂടുതൽ ഗോളുകൾ അദ്ദേഹത്തിന് നേടാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 127 ഗോളുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം അദ്ദേഹത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *