ഓട്ടമെന്റിയെ ആക്രമിച്ച് വീട് കൊള്ളയടിച്ചു, ഫുട്ബോൾ ലോകത്തിന് ഞെട്ടൽ!

ഫുട്ബോൾ ലോകത്ത് നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുള്ളത്. ബെൻഫിക്കയുടെ അർജന്റൈൻ സൂപ്പർ താരമായ നിക്കോളാസ് ഓട്ടമെന്റിയുടെ വീട് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ക്ലബായ ബെൻഫിക്ക തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.തിങ്കളാഴ്ച്ച രാവിലെയാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയിട്ടുള്ളത്.പോർച്ചുഗീസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടിയതിന് ഓട്ടമെന്റി വീട്ടിൽ എത്തിയതിന് ശേഷമാണ് ഈ കൊള്ള അരങ്ങേറിയിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ താരവും ഭാര്യയും മകനും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ബെൻഫിക്ക അറിയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ചുള്ള ബെൻഫിക്കയുടെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്. ” വീട്ടിലിരിക്കെ ബെൻഫിക്ക താരമായ നിക്കോ ഓട്ടമെന്റി കൊള്ളക്ക് ഇരയായതായി ഞങ്ങൾ സ്ഥിരീകരിക്കുന്നു.അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണ്.സാഹചര്യങ്ങളുടെ അസ്വസ്ഥത അവർക്ക് അനുഭവിക്കേണ്ടിവന്നു.താരത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാധ്യമങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് അറിയിച്ചുകൊള്ളുന്നു.കൂടാതെ ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നുണ്ട് ” ഇതാണ് ബെൻഫിക്ക അറിയിച്ചത്.

അതേസമയം അർജന്റൈൻ മാധ്യമമായ കൊറിയോ ഡാ മൻഹ ഇതിന്റെ കൂടുതൽ വിശദീകരണങ്ങൾ നൽകുന്നുണ്ട്. നാല് ആക്രമികളാണ് താരത്തിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നത്. എന്നിട്ട് ഓട്ടമെന്റിയെ ബന്ധിയാക്കുകയായിരുന്നു.കൂടാതെ അദ്ദേഹത്തിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കുകയും ചെയ്തിട്ടുണ്ട്.തുടർന്ന് മുറികളിൽ പ്രവേശിച്ച ഇവർ ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു.ഇതാണ് അർജന്റൈൻ മാധ്യമം നൽകുന്ന വിവരങ്ങൾ. ഏതായാലും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *