ഒളിമ്പിക്സിൽ നിന്നും പുറത്തായി, അർജന്റീനക്ക് ഡി മരിയയുടെ സന്ദേശം!
ഇന്നലെ നടന്ന ഒളിമ്പിക്സ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ഫ്രാൻസ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മറ്റേറ്റ നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായി.ഗോൾഡ് മെഡൽ മോഹം ബാക്കി വെച്ചാണ് അവർ മടങ്ങുന്നത്.
മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ അർജെന്റീനക്ക് സാധിച്ചിരുന്നു.പക്ഷേ ഗോളുകൾ നേടാനാവാതെ പോവുകയായിരുന്നു.ഹവിയർ മശെരാനോയുടെ കീഴിലുള്ള അർജന്റീന ടീമിൽ നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിരുന്നു. ഏതായാലും ഈ പുറത്താവലിനു ശേഷം അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ തന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു മെസ്സേജ് പങ്കുവെച്ചിട്ടുണ്ട്. താരങ്ങളെ പിന്തുണച്ചു കൊണ്ടാണ് ഡി മരിയ രംഗത്ത് വന്നിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വളരെ നല്ല രൂപത്തിലാണ് ഈ താരങ്ങൾ അർജന്റീനയെ പ്രതിനിധീകരിച്ചത്.ഇതിനേക്കാൾ കൂടുതൽ ഈ താരങ്ങൾ അർഹിച്ചിട്ടുണ്ട്.ഗോ അർജന്റീന “ഇതാണ് ഡി മരിയ കുറിച്ചിട്ടുള്ളത്.
അതായത് അർജന്റീന മികച്ച പ്രകടനം നടത്തിയെന്നും ക്വാർട്ടർ ഫൈനലിലെ പുറത്താവൽ അർഹിച്ചിരുന്നില്ല എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.ഈ പുറത്താവൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. പക്ഷേ സമീപകാലത്തെ കിരീട നേട്ടങ്ങൾ എല്ലാം തന്നെ ഈ നിരാശ മറച്ചു പിടിക്കാൻ തക്കവണ്ണമുള്ളതാണ്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അർജന്റീനയാണ് സ്വന്തമാക്കിയത്.അതിനു മുൻപ് ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന വേൾഡ് കപ്പ് സ്വന്തമാക്കിയത്. അർജന്റീന ഫ്രാൻസും തമ്മിലുള്ള വൈരം അതിന്റെ ഉന്നതിയിൽ എത്തിനിൽക്കുന്ന സമയത്താണ് ഈയൊരു മത്സരം നടന്നിട്ടുള്ളത്.