ഒളിമ്പിക്‌സിലെ സൂപ്പർ താരം ആര്?
ഇത്തവണത്തെ ഒളിമ്പിക്സ് ഇപ്പോൾ പാരീസിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഫുട്ബോൾ മത്സരങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു.ആദ്യ മത്സരത്തിൽ വിജയം നേടാൻ കരുത്തരായ ഫ്രാൻസിനും സ്പെയിനിനുമൊക്കെ കഴിഞ്ഞിരുന്നു. അതേസമയം വമ്പൻമാരായ അർജന്റീന പരാജയപ്പെടുകയും ചെയ്തിരുന്നു. നിലവിലെ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ട്രാൻസ്ഫർ മാർക്കറ്റ് ഒരു കണക്ക് പുറത്തുവിട്ടിട്ടുണ്ട്.ഇത്തവണത്തെ ഒളിമ്പിക്സിൽ കളിക്കുന്ന ഏറ്റവും മൂല്യം കൂടിയ താരങ്ങളുടെ പട്ടികയാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഒന്നാം സ്ഥാനത്ത് മറ്റാരുമല്ല, മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് തന്നെയാണ്. 90 മില്യൻ യൂറോയാണ് അദ്ദേഹത്തിന്റെ മൂല്യം വരുന്നത്. താരത്തെക്കാൾ വലിയ ഒരു സൂപ്പർ താരം നിലവിൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ല.
രണ്ടാം സ്ഥാനത്ത് പിഎസ്ജിയുടെ മൊറോക്കൻ സൂപ്പർ താരമായ ഹക്കീമി വരുന്നു.60 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ മൂല്യം വരുന്നത്. പിന്നീട് രണ്ട് ഫ്രഞ്ച് താരങ്ങൾ വരുന്നു.55 മില്യൺ യൂറോ മൂല്യമാണ് മിഷേൽ ഒലിസക്ക് വരുന്നത്. അതേസമയം ലുകേബയുടെ 40 മില്യൺ യൂറോ ആണ്.
അതിനുശേഷം മൂന്ന് സ്പാനിഷ് താരങ്ങളാണ് ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുള്ളത്. ബെയ്ന,ഒമോറോഡിയോൺ, കുബാർസി എന്നിവരാണ് വരുന്നത്. ഇതിൽ ബാഴ്സ സൂപ്പർ താരമായ കുബാർസിയുടെ മൂല്യം 30 മില്യൺ യൂറോയാണ്. ഇവരൊക്കെയാണ് ഒളിമ്പിക്സിലെ സൂപ്പർ താരങ്ങളായി കൊണ്ട് വരുന്നത്. ആരാവും ഇത്തവണത്തെ ഒളിമ്പിക് ഗോൾഡ് മെഡൽ നേടുക? നിങ്ങളുടെ പ്രവചനങ്ങൾ നിങ്ങൾക്ക് രേഖപ്പെടുത്താം.