ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്നുള്ളത് ഡി മരിയ പഠിപ്പിച്ചു തരും : റമിക്ക് തകർപ്പൻ മറുപടിയുമായി താരത്തിന്റെ ഭാര്യ!
ഖത്തർ വേൾഡ് കപ്പിൽ അർജന്റീന കിരീടം നേടിയതിനു ശേഷം ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ് നടത്തിയ പ്രവർത്തി വലിയ രൂപത്തിൽ വിവാദമായിരുന്നു. ഇതിനെതിരെ ഫ്രഞ്ച് താരമായ ആദിൽ റമി രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു. അതായത് ലോകത്തെ ഏറ്റവും മോശപ്പെട്ടതും വെറുക്കപ്പെട്ടതുമായ വ്യക്തിയാണ് എമി മാർട്ടിനസ് എന്നായിരുന്നു റമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്.
എന്നാൽ ഇതിനെതിരെ അർജന്റീന സൂപ്പർതാരങ്ങളായ പരേഡസ്,ഡി മരിയ,ജർമ്മൻ പെസല്ല എന്നിവർ രംഗത്ത് വന്നിരുന്നു. അതായത് ഇനിയും കൂടുതൽ കരയൂ എന്നായിരുന്നു റമിയോട് ഈ അർജന്റീന സൂപ്പർതാരങ്ങൾ ആവശ്യപ്പെട്ടിരുന്നത്. ഇതിന് വീണ്ടും ആദിൽ റമി മറുപടി നൽകിയിരുന്നു.
അതായത് ഡി മരിയ തന്റെ ഫുട്ബോൾ കരിയറിൽ കരയുന്ന ചിത്രങ്ങൾ എല്ലാം ഒരു കൊളാഷ് രൂപത്തിൽ റമി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.എന്നിട്ട് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്. ‘ വിജയിച്ചാലും പരാജയപ്പെട്ടാലും ക്ലബ്ബ് വിട്ടാലും കരഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തി. എങ്ങനെയാണ് കരയുക എന്നുള്ളത് എനിക്ക് പഠിപ്പിച്ചു തരാമോ? എന്നായിരുന്നു ഡി മരിയയെ കുറിച്ച് റമി എഴുതിയിരുന്നത്.
❗️📲 Di María’s wife to Adil Rami:
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 28, 2022
“Angel can teach you how to cry, how to handle a woman and how to score a goals in finals!
Happy new year genius 😉” pic.twitter.com/sCGg2kKZsA
എന്നാൽ റമിക്ക് ഇപ്പോൾ മറുപടി നൽകിക്കൊണ്ട് ഡി മരിയയുടെ ഭാര്യയായ ജോർജെലീന കാർഡോസോ രംഗത്ത് വന്നിട്ടുണ്ട്.അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. ” എങ്ങനെയാണ് കരയുക എന്നുള്ളത് നിങ്ങളെ പഠിപ്പിക്കാൻ ഡി മരിയക്ക് കഴിയും.മാത്രമല്ല ഒരു സ്ത്രീയോട് ഒരു ജന്റിൽമാനെ പോലെ എങ്ങനെ പെരുമാറണം എന്നുള്ളത് പഠിപ്പിക്കാനും ഡി മരിയക്ക് കഴിയും.അതോടൊപ്പം തന്നെ ഫൈനലിൽ എങ്ങനെ ഗോളുകൾ നേടണം എന്നുള്ളത് പഠിപ്പിക്കാനും അദ്ദേഹത്തിന് കഴിയും. നിങ്ങൾക്ക് നല്ലൊരു വർഷം നേരുന്നു ” ഇതാണ് ഡി മരിയയുടെ ഭാര്യ കുറിച്ചിട്ടുള്ളത്.
അതായത് ആദിൽ റമി തന്റെ മുൻ പങ്കാളിയും നടിയുമായിരുന്ന പമേല ആൻഡേഴ്സനെതിരെ അതിക്രമങ്ങൾ നടത്തിയിരുന്നത് വലിയ രൂപത്തിൽ വിവാദമായിരുന്നു. അതിനെയാണ് ഇപ്പോൾ ഡി മരിയയുടെ ഭാര്യ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഏതായാലും താരങ്ങൾ തമ്മിലുള്ള യുദ്ധം സാമൂഹിക മാധ്യമങ്ങളിൽ മുറുക്കിക്കൊണ്ടിരിക്കുകയാണ്.