ഒരു ലീഡർ എല്ലാ കാര്യങ്ങളിലും ലീഡറാണ്, റാമോസിനെ പുറത്തിരുത്തിയതിനെ കുറിച്ച് എൻറിക്വ വിശദീകരിക്കുന്നു!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ സ്പെയിൻ മിന്നുന്ന വിജയം നേടിയിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊസോവയെ സ്പെയിൻ തകർത്തു വിട്ടത്. സ്പെയിനിന് വേണ്ടി ഡാനിയൽ ഒൽമോ, ഫെറാൻ ടോറസ്,ജെറാർഡ് മൊറീനോ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ മത്സരത്തിന്റെ 85-ആം മിനുട്ടിലാണ് സൂപ്പർ താരം സെർജിയോ റാമോസിനെ പരിശീലകൻ ലൂയിസ് എൻറിക്വ കളത്തിലേക്കിറക്കിയത്.മാത്രമല്ല ഗ്രീസിനെതിരെ 45 മിനുട്ടുകൾ മാത്രം കളിച്ച താരം ജോർജിയക്കെതിരെ കളിച്ചിട്ടുമുണ്ടായിരുന്നില്ല. ഏതായാലും ഈ തീരുമാനങ്ങൾക്കുള്ള വിശദീകരണം നൽകിയിരിക്കുകയാണ് സ്പെയിൻ പരിശീലകൻ. താരത്തിന്റെ ഇഞ്ചുറി ഭേദമായെന്നും അവസാനനിമിഷം ഇറക്കിയത് ഒരു ടെക്നിക്കൽ ഡിസിഷനായിരുന്നു എന്നുമാണ് എൻറിക്വ അറിയിച്ചത്. ഒരു ലീഡർ എല്ലാ കാര്യങ്ങളിലും ലീഡറും മാതൃകയുമായിരിക്കണമെന്നും എൻറിക്വ ഓർമ്മിപ്പിച്ചു.

” അതൊരു ടെക്നിക്കൽ ഡിസിഷനായിരുന്നു.റാമോസിന് കുഴപ്പമൊന്നുമില്ല.അദ്ദേഹം പരിക്കിൽ നിന്നും മുക്തി നേടി തിരിച്ചെത്തിയിട്ടുണ്ട്.മറ്റുള്ളവർ കളിക്കണമെന്നുള്ളത് തീരുമാനിച്ചത് ഞാനാണ്.അതിൽ കൂടുതലായി ഇനി ഒന്നുമില്ല.ഒരു ലീഡർ എല്ലാ കാര്യങ്ങളിലും ലീഡറും മാതൃകയുമാവണം.എല്ലാ റെക്കോർഡുകളും തകർക്കണം എന്നുള്ളത് അദ്ദേഹം അർഹിക്കുന്നതാണ്.എപ്പോഴും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കാറുള്ളത്.മറ്റുള്ളവർ എന്ത് കരുതുമെന്നോ അല്ലെങ്കിൽ അവർ എന്ത് പറയുമെന്നോ എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല.ഞാൻ എന്റെ ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.റാമോസിനെ കുറിച്ച് എന്ത് പറയുന്നുവെന്നോ എന്ത് ചെയ്യുന്നുവെന്നോ എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല.അതൊരു സംവാദത്തിന് വഴിയൊരുക്കുകയാണ് ചെയ്യുക ” എൻറിക്വ മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *