ഒരു പ്രശ്നവും ഇല്ലാത്ത പോലെയാണ് കളിച്ചത്, ഹാപ്പിയാണ് : മെസ്സിയെക്കുറിച്ച് സ്കലോണി!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യപകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് അർജന്റീന വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.
സൂപ്പർ താരം ലയണൽ മെസ്സി ഒരു ഇടവേളക്ക് ശേഷമാണ് സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന് പരിക്ക് കാരണം സമീപകാലത്തെ ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഇടവേളയുടെ ബുദ്ധിമുട്ടുകൾ ഒന്നും കാണിക്കാതെയാണ് മെസ്സി കളിച്ചത് എന്നുള്ള കാര്യം ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞിട്ടുണ്ട്.മെസ്സി വളരെയധികം ഹാപ്പി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
He has 821 goals to his name, and 361 assists!
— Sara 🦋 (@SaraFCBi) October 18, 2023
Yet, it’s these moments of magic which Leo Messi captures that set him apart from all else.
Just watch him 🇦🇷🐐pic.twitter.com/9mCQFc716o
” പരിക്കിന്റെ പ്രശ്നങ്ങളോ ഇടവേളയുടെ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ മെസ്സി കളിക്കുന്നതാണ് എനിക്ക് കാണാൻ കഴിഞ്ഞത്.വളരെ കംഫർട്ടബിൾ ആയി കൊണ്ട് തന്നെയാണ് ടീം കളിച്ചിട്ടുള്ളത്.കളിക്കളത്തിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ അദ്ദേഹം വളരെയധികം ഹാപ്പിയാണ്. അമേരിക്കയിൽ സീസൺ അവസാനിച്ചതുകൊണ്ട് ഒരു ഇടവേള വരുന്നുണ്ട്.പക്ഷേ അത് ഞങ്ങളെ ബാധിക്കില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.കാരണം അടുത്തമാസത്തെ മത്സരങ്ങൾ കഴിഞ്ഞാൽ പിന്നീട് മാർച്ചിലാണ് മത്സരങ്ങൾ ഉള്ളത്. മെസ്സി മയാമിക്കൊപ്പം പ്രീ സീസൺ തയ്യാറെടുപ്പുകൾ നടത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മെസ്സി ആരോഗ്യവാനായി ഇരിക്കുക എന്നുള്ളതാണ്. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” സ്കലോണി പറഞ്ഞു.
ഏതായാലും അമേരിക്കൻ ലീഗിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് മെസ്സിക്ക് അവശേഷിക്കുന്നത്. അതിനുശേഷം മെസ്സി ചൈനയിൽ വച്ചുകൊണ്ട് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. അതിനുശേഷമാണ് ഉറുഗ്വ, ബ്രസീൽ എന്നിവരെ മെസ്സിയും അർജന്റീനയും നേരിടുക.